BREAKING NEWS

ക്ലാസ് മുറിയില്‍ ഫോണും നോക്കി കമിഴ്ന്ന് കിടന്നു, വിദ്യാര്‍ത്ഥിനികളെ കൊണ്ട് ശരീരം ചവിട്ടി തിരുമ്മിപ്പിച്ച് പ്രധാനാധ്യാപിക, വീഡിയോ വൈറലായതിനു പിന്നാലെ സസ്പെന്‍ഷന്‍, ഒടുവില്‍ എഐ വീഡിയോയാണെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമം

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയിലെ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് പ്രധാനാധ്യാപിക. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ക്ലാസ് മുറിയിലെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ക്ലാസ്മുറിയില്‍ വച്ച് പെണ്‍കുട്ടികളെ കൊണ്ട് അധ്യാപിക സ്വന്തം ശരീരം മസാജ് ചെയ്യിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മധു റായ് എന്ന അധ്യാപികയാണ് വിഡിയോയിലുള്ളത്. ആധ്യാപിക ക്ലാസ് മുറിയിലെ നിലത്ത് കമിഴ്ന്ന് കിടക്കുകയും ഒരു പെണ്‍കുട്ടിയെ കൊണ്ട് തന്റെ ശരീരം ചവിട്ടി തിരുമ്മിക്കുന്നതുമാാണ് വിഡിയോ. യൂണിഫോമിട്ട കുട്ടികള്‍ ഇവര്‍ക്കും ചുറ്റിലും ബെഞ്ചില്‍ ഇരിക്കുന്നതും വിഡിയോയില്‍ കാണാം.

മൊബൈല്‍ ഫോണ്‍ നോക്കിക്കൊണ്ടാണ് അധ്യാപിക നിലത്ത് കിടക്കുന്നത്. സ്‌കൂളിലെ പ്രധാനാധ്യാപികയാണ് മധുറായ്. സംഭവത്തെ തുടര്‍ന്ന് മധു റായിയെ സസ്‌പെന്റ് ചെയ്തു. 23 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളാണുള്ളത്.

സംഭവത്തെ തുടര്‍ന്ന് ഡിഇഒ സ്‌കൂളില്‍ പരിശോധന നടത്തി. പ്രധാന അധ്യാപിക ക്ലാസ്മുറിയില്‍ വച്ച് സ്ഥിരം മസാജ് ചെയ്യിക്കാറുണ്ടെന്ന് കുട്ടികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്നാണ് അധ്യാപികയെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ചതാണ് ഈ വിഡിയോ എന്നാണ് മധുറായിയുടെ വിശദീകരണം.

BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026