BREAKING NEWS

“ഇത്ര തറ മന്ത്രി വേറെ കാണില്ല, അയ്യായിരം പ്രണയിനികൾ ഉണ്ടെന്ന് തലയിൽ ആൾത്താമസം ഉള്ളവർ പറയുമോ? ഇയാളെ ഊളംപാറയിൽ അയക്കണ്ടേ… പല ഭാര്യമാരായി, അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല, പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം…ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല, മാന്യതയും മര്യാദയും വേണം, മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്”- വെള്ളാപ്പള്ളി

· · 1 min read
Share: Copied!

ആലപ്പുഴ: കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രം​ഗത്ത്. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല, മാന്യതയും മര്യാദയും വേണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുമ്പോൾ നിലയും വിലയും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ ബി ഗണേഷ് കുമാർ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത് ആണെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു.

‘ഇത്തരം പ്രവർത്തികൾ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുൽ മാങ്കൂട്ടത്തിനെതിരെയടക്കം ഉയർന്ന ആരോപണങ്ങൾ ലൈവായി ഇവിടെ നിൽക്കുമ്പോൾ. സർക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം’, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മാന്യമായി പൊതുപ്രവർത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെബി ഗണേഷ് കുമാർ. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കണം എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

അതുപോലെ ഇമേജ് ബിൽഡ് ചെയ്യാൻ സ്വന്തം ക്യാമറയും ആളുകളെയും കൊണ്ടുവന്ന് നമ്പർ വൺ മന്ത്രിയെന്ന് പത്രത്തിലടിക്കാൻ സാധിച്ചതിന്റെ ചരിത്രം എല്ലാവർക്കും അറിയാം. ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണം. അതിൽ ന്യായവും നീതിയും ഉണ്ടാകണം എന്നും വെള്ളാപ്പള്ളി പറഞ്ഞു. അയ്യായിരം പ്രണയിനികൾ ഉണ്ടെന്ന് തലയിൽ ആൾത്താമസം ഉള്ളവർ പറയുമോ? ഇയാളെ ഊളംപാറയിൽ അയക്കണ്ടേയെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026