CINEMA

ഓൺലൈൻ ചൂതാട്ട പരസ്യങ്ങളിൽ അഭിനയിച്ചു: വിജയ് ദേവരെക്കൊണ്ട, പ്രകാശ് രാജ് ഉൾപ്പെടെ ആറ് പ്രമുഖ താരങ്ങൾക്കെതിരെ കേസ്

· · 1 min read
Share: Copied!

ഹൈദരാബാദ് ∙ ഓൺലൈൻ ചൂതാട്ട പരസ്യങ്ങളിൽ അഭിനയിച്ച 6 പ്രമുഖ സിനിമാ താരങ്ങൾക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. വിജയ് ദേവരെക്കൊണ്ട, പ്രകാശ് രാജ്, റാണ ദഗുബാട്ടി, ലക്ഷ്മി മഞ്ജു, പ്രണീത, നിധി അഗർവാൾ എന്നിവർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയ 19 പേർക്കുമെതിരെയാണ് മിയാപുർ പൊലീസ് കേസെടുത്തത്.ഇവർ അഭിനയിക്കുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി യുവാക്കൾ ചൂതാട്ടങ്ങളിൽ പണം നിക്ഷേപിക്കുന്നതായി ചൂണ്ടിക്കാട്ടി ഫണീന്ദ്ര ശർമ എന്ന വ്യവസായി നൽകിയ പരാതിയിലാണ് നടപടി.അതേസമയം, നിയമവിരുദ്ധ പരസ്യങ്ങളിൽ അഭിനയിച്ചിട്ടില്ലെന്ന് വിജയ് ദേവരെക്കൊണ്ടെ അറിയിച്ചു. കഴിവുകൾ വളർത്തുന്ന ഗെയിമുകളുടെ പരസ്യത്തിലാണ് അഭിനയിച്ചതെന്നും സുപ്രീം കോടതി വരെ ഇത്തരം പരിപാടികളെ അംഗീകരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. 2015 ൽ മാത്രമാണ് പരസ്യത്തിൽ അഭിനയിച്ചതെന്നു പ്രകാശ് രാജ് പറഞ്ഞു.

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026