ആലപ്പുഴ: കൊമ്മാടിയിൽ മദ്യലഹരിയിൽ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു. തങ്കരാജ്, ഭാര്യ ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം മുങ്ങിയ മകനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കുടുംബവഴക്ക് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് നിലവിൽ ലഭ്യമായ വിവരം.
വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആഗ്നസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുൻപേ മരണം സംഭവിച്ചിരുന്നു. ചോരവാർന്ന് നിലത്തുകിടക്കുന്ന നിലയിലായിരുന്ന തങ്കരാജിനെ പോലീസ് എത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞത്. മദ്യലഹരിയിലാണ് ഇയാൾ കൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്.