കട്ടപ്പന: തർക്കത്തിനിടെ അയൽവാസി തിളച്ചവെള്ളം ഒഴിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. കട്ടപ്പന വലിയപാറ പാറപ്പാട്ട് രാജീവൻ (58) ആണ് മരിച്ചത്. സംഭവത്തിൽ വലിയപാറ അങ്ങേമഠത്തിൽ ബിജുവിനെ (40 )കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മൂന്നാം തിയതിയാണ് സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ബിജു രാജീവന്റെ ദേഹത്ത് തിളച്ചവെള്ളം മുളകുപൊടി കലർത്തി ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജീവൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്
കട്ടപ്പന സിഐ ടി സി മുരുകൻ, എസ്ഐമാരായ ബേബി ബിജു, പി.വി. മഹേഷ്, എസ്.സിപിഒമാരായ എം. എസ്. അനൂപ്, വി.എം.ജോസഫ്, കെ. എം.ബിജു , പി.സി. മനോജ്, സിപിഒ റാൾസ് സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


















































