BREAKING NEWS

അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ തിളച്ചവെള്ളത്തിൽ മുളകുപൊടി കലക്കി ദേഹത്തൊഴിച്ചു, ​ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്കൻ മരിച്ചു, പ്രതി അറസ്റ്റിൽ

· · 1 min read
Share: Copied!

കട്ടപ്പന: തർക്കത്തിനിടെ അയൽവാസി തിളച്ചവെള്ളം ഒഴിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. കട്ടപ്പന വലിയപാറ പാറപ്പാട്ട് രാജീവൻ (58) ആണ് മരിച്ചത്. സംഭവത്തിൽ വലിയപാറ അങ്ങേമഠത്തിൽ ബിജുവിനെ (40 )കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മൂന്നാം തിയതിയാണ് സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ബിജു രാജീവന്റെ ദേഹത്ത് തിളച്ചവെള്ളം മുളകുപൊടി കലർത്തി ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജീവൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്

കട്ടപ്പന സിഐ ടി സി മുരുകൻ, എസ്ഐമാരായ ബേബി ബിജു, പി.വി. മഹേഷ്, എസ്.സിപിഒമാരായ എം. എസ്. അനൂപ്, വി.എം.ജോസഫ്, കെ. എം.ബിജു , പി.സി. മനോജ്, സിപിഒ റാൾസ് സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

BREAKING NEWS
ഇനി മിണ്ടാതിരിക്കാനാകില്ല, പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നു, ഈ പോക്ക് ശരിയല്ല, ഹൈക്കമാൻ‍ഡിനോട് പരാതി പറഞ്ഞ് എ ഗ്രൂപ്പ്
22 Nov 2026
BREAKING NEWS
ഇത് മുസ്ലീമിന്റെ വീട്, നിലവിളക്ക് കൊളുത്താൻ അനുവദിക്കില്ല, വേഗം വീട് ഒഴിയണം, വാടക വീട്ടിൽ സന്ധ്യദീപം കൊളുത്തുന്നത് തടഞ്ഞ് വീട്ടുടമസ്ഥൻ
22 Nov 2026
BREAKING NEWS
12 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിൽ; വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുംവഴി അറസ്റ്റ്
22 Nov 2026
BREAKING NEWS
വധു വിവാഹ വേഷത്തിൽ മണ്ഡപത്തിലിരിക്കുന്നു, വരനെത്തിയത് സാധാവേഷത്തിൽ...താൻ ആവശ്യപ്പെട്ട മാരുതി ബ്രെസ എത്തിയില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറി, കൈകൂപ്പി അപേക്ഷിച്ചിട്ടും കേട്ടില്ല!! വരന് 2 പവന്റെ മാല, അമ്മയ്ക്ക് 4 പവൻ, ജ്യേഷ്ഠനും ഭാര്യയ്ക്ക് ആഭരണം തുടങ്ങിയവയും ലിസ്റ്റിൽ, പോലീസ് ഉദ്യോഗസ്ഥനെത...
22 Nov 2026