സ്റ്റാവഞ്ചർ (നോർവേ): നോർവേ ചെസ് ടൂർണമെന്റിൽ മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസണെ തറപറ്റിച്ച് ഇന്ത്യൻ താരവും നിലവിലെ ലോകചാമ്പ്യനുമായ ഡി. ഗുകേഷ്. ടൂർണമെന്റിന്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാൾസണെതിരെ ആധികാരികമായ വിജയം നേടിയത്. ഇതാദ്യമായാണ് ക്ലാസിക്കൽ ഗെയിമിലൂടെ ഗുകേഷ് മാഗ്നസ് കാൾസണെ പരാജയപ്പെടുത്തുന്നത്.
വെളുത്ത കരുക്കളുമായി കളിച്ച ഡി ഗുകേഷ് ടൂർമെന്റിന്റെ ആറാം റൗണ്ടിലാണ് കാൾസണെതിരെ ആധികാരി വിജയം നേടുകയായിരുന്നു. അതേസമയം 34 കാരനായ നോർവീജിയൻ ഗ്രാൻഡ്മാസ്റ്റർക്ക് കളിയുടെ അവസാനത്തിൽ സംഭവിച്ച പിഴവ് മുതലെടുത്തായിരുന്നു ഗുകേഷിന്റെ വിജയം.
പരാജയത്തിന് പിന്നാലെ രോഷാകുലനായ മാഗ്നസ് കാൾസൺ മേശമേൽ ഇടിച്ച് രോഷം പ്രകടിപ്പിച്ചു. തുടർന്ന് ഹസ്തദാനം നൽകി അദ്ദേഹം ഗുകേഷിനെ അഭിനന്ദിച്ചു. ഇതിന്റെ വീഡിയോ നോർവേ ചെസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ആദ്യ റൗണ്ടിൽ കാൾസണോട് ഗുകേഷ് പരാജയപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഗുകേഷിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഞായറാഴ്ച കണ്ടത്. നാല് മണിക്കൂറിലധികം നീണ്ട കളിയിൽ 62 നീക്കൾക്കൊടുവിലാണ് കാൾസണെതിരെ വിജയം ഉറപ്പിക്കാൻ ഗുകേഷിനായത്. അതേസമയം തന്റെ കരിയറിൽ താനും ഒരുപാട് തവണ മേശമേൽ ഇടിച്ചിട്ടുണ്ടെന്ന് ഗുകേഷ് മത്സരശേഷം പ്രതികരിച്ചു.
Gukesh just defeated Magnus Carlsen🔥
Look at Magnus’s frustration! 🤣🤣 pic.twitter.com/zlPQJcgs1I
— Anisht Dev (@cricketcoast) June 1, 2025