BREAKING NEWS

“രഞ്ജിത്ത് നല്ല മനുഷ്യൻ അല്ല”, കർമ ആരെയും വെറുതേ വിടില്ല, ഇത്തരം വേട്ടക്കാരെ അഴിക്കുള്ളിലിടണം, പരാതി നൽകിയ നടിക്ക് നന്ദി!! പ്രതികരിക്കാന്‍ എനിക്ക് 15 വര്‍ഷം വേണ്ടി വന്നു, രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ബംഗാളി നടി

· · 1 min read
Share: Copied!

കൊച്ചി: സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുമ്പ് പരാതി നൽകിയ ബംഗാളി നടി.  രഞ്ജിത്ത് നല്ല മനുഷ്യൻ അല്ലെന്നു തെളിഞ്ഞു. പരാതി നൽകിയ നടിക്ക് നന്ദി പറയുന്നു. ഇത് എല്ലാവരും മാതൃകയാക്കണം. ആരാണ് കള്ളം പറഞ്ഞതെന്ന് ഇപ്പോൾ വ്യക്തമായെന്നും ബംഗാളി നടി പറഞ്ഞു.

‘കർമ ആരെയും വെറുതേ വിടില്ല. രഞ്ജിത്ത് അറിയപ്പെടുന്ന സംവിധായകനായിരിക്കാം. പക്ഷേ, അദ്ദേഹം നല്ല മനുഷ്യനല്ല. പ്രതികരിക്കാൻ എനിക്ക് 15 വർഷം വേണ്ടിവന്നു. അന്ന് സാമൂഹികമാധ്യമമൊന്നും സജീവമായിരുന്നില്ല. വൈകിയെന്ന് പറഞ്ഞാണ് എന്റെ പരാതി തള്ളിയത്. സാങ്കേതിക കാരണങ്ങളായിരുന്നു പറഞ്ഞത്. ഞാൻ കള്ളം പറഞ്ഞെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ആരാണ് കള്ളം പറഞ്ഞതെന്ന് ഇപ്പോൾ വ്യക്തമായി. പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി. ഇത്തരം വേട്ടക്കാരെ അഴിക്കുള്ളിലിടണം. സ്ത്രീകൾ ആദരം അർഹിക്കുന്നുണ്ട്’ -ബംഗാളി നടി പ്രതികരിച്ചു.

ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരായ കേസ് ഹൈകോടതി റദ്ദാക്കിയിരുന്നു. 2009ൽ നടന്നെന്ന് പറയുന്ന സംഭവത്തിൽ 15 വർഷത്തിന് ശേഷമാണ് നടി പരാതി നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, 2024 ആഗസ്റ്റിലാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്.

പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ ഓഡിഷനായി കൊച്ചിയിലെത്തിയപ്പോൾ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം അനുവാദമില്ലാതെ സ്പർശിച്ചെന്നായിരുന്നു നടിയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസ് കോടതി റദ്ദാക്കി. കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് കേസ് ഹൈകോടതി തള്ളിയത്.

BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026