BREAKING NEWS

‘വെറുതെ വിടില്ല; കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും നിങ്ങൾക്കും പങ്കുണ്ട് ‘ ; മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഇന്റൽ, ബോയിങ് തുടങ്ങിയ യുഎസ് കമ്പനികൾക്കെതിരെ ഐആർജിസിയുടെ ഭീഷണി

· · 1 min read
Share: Copied!

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഇന്റൽ, ബോയിങ് തുടങ്ങിയ വൻകിട അമേരിക്കൻ കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി ഇറാനിയൻ ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.). യു.എസും ഇസ്രയേലും നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്കുള്ള മറുപടി ഈ കമ്പനികൾക്കും നല്കുമെന്ന് ഐ.ആർ.ജി.സി. പറഞ്ഞു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനായ പ്രസ് ടി.വിയാണ് ഇക്കാര്യം പ്രക്ഷേപണം ചെയ്തത്.

കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും അമേരിക്കൻ ഐ.ടി. കമ്പനികളും നിർമിത ബുദ്ധി (AI) കമ്പനികളും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഐ.ആർ.ജി.സി. പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽ നടത്തുന്ന ഓരോ ഭീകരവാദ പ്രവർത്തനത്തിനും പകരമായി ഈ കമ്പനികളുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ആക്രമിക്കപ്പെടുമെന്ന് ഐ.ആർ.ജി.സി. പ്രഖ്യാപിച്ചതായി പ്രസ് ടി.വി. റിപ്പോർട്ട് ചെയ്തു.

യുദ്ധം മുറുകിയതോടെ ഗൾഫ് മേഖലയിലെ യു.എസ്. കമ്പനികളുടെ നിക്ഷേപം പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. ഈ മാസം ആദ്യം യു.എ.ഇ.യിലെ ആമസോൺ വെബ് സർവീസസിന്റെ ഡേറ്റാ സെന്ററുകളിൽ ഡ്രോണുകൾ പതിച്ചതായി കമ്പനി സ്ഥിരീകരിച്ചിരുന്നു. സംഘർഷം മുന്നോട്ടുപോവുന്നത് മേഖലയിലെ അത്യാധുനിക ഡേറ്റാ സെന്ററുകളുടെയും ഐ.ടി. ഇൻഫ്രാസ്ട്രക്ചറിന്റെയും സുരക്ഷ ഭീഷണിയിലാക്കുകയാണ്. നിർമിത ബുദ്ധി (AI) അധിഷ്ഠിത പദ്ധതികൾക്കായി ഈ മേഖലയിൽ യു.എസ്. കമ്പനികൾ ഇതിനകം കോടികൾ മുടക്കിയിട്ടുണ്ട്.

ഈ ആശങ്കകൾ വർധിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ യു.എസ്. ടെക് കമ്പനികളെ തങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഈ മേഖലയിലെ സമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന ഇന്റർനെറ്റ് കേബിളുകളെ ഇറാൻ ലക്ഷ്യമിടുമെന്ന ആശങ്കയും ശക്തമാണ്.

യുവനടിയുടെ ലൈം​ഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്; തൊടുപുഴയിൽ കാർ തടഞ്ഞ് നിർത്തി അറസ്റ്റ്

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026