BREAKING NEWS

ഇതിലും വലിയ വെടിക്കെട്ട് വന്നിട്ട് അപ്പാപ്പൻ പള്ളിയിൽ പോയിട്ടില്ല പിന്നെയാ!! നോർവേ ചെസ് ടൂർണമെന്റിൽ കാൾസണെ തറപറ്റിച്ച് ഗുകേഷ്, മേശയിൽ ഇടിച്ച് മുൻ ലോകചാമ്പ്യന്റെ രോഷപ്രകടനം, ഞാനും ഇതുപോലെ പലതവണ ഇടിച്ചിട്ടിട്ടുണ്ട്- ​ഗുകേഷിന്റെ മറുപടി

· · 1 min read
Share: Copied!

സ്റ്റാവഞ്ചർ (നോർവേ): നോർവേ ചെസ് ടൂർണമെന്റിൽ മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസണെ തറപറ്റിച്ച് ഇന്ത്യൻ താരവും നിലവിലെ ലോകചാമ്പ്യനുമായ ഡി. ഗുകേഷ്. ടൂർണമെന്റിന്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാൾസണെതിരെ ആധികാരികമായ വിജയം നേടിയത്. ഇതാദ്യമായാണ് ക്ലാസിക്കൽ ഗെയിമിലൂടെ ഗുകേഷ് മാഗ്നസ് കാൾസണെ പരാജയപ്പെടുത്തുന്നത്.

വെളുത്ത കരുക്കളുമായി കളിച്ച ഡി ഗുകേഷ് ടൂർമെന്റിന്റെ ആറാം റൗണ്ടിലാണ് കാൾസണെതിരെ ആധികാരി വിജയം നേടുകയായിരുന്നു. അതേസമയം 34 കാരനായ നോർവീജിയൻ ഗ്രാൻഡ്മാസ്റ്റർക്ക് കളിയുടെ അവസാനത്തിൽ സംഭവിച്ച പിഴവ് മുതലെടുത്തായിരുന്നു ഗുകേഷിന്റെ വിജയം.

പരാജയത്തിന് പിന്നാലെ രോഷാകുലനായ മാഗ്നസ് കാൾസൺ മേശമേൽ ഇടിച്ച് രോഷം പ്രകടിപ്പിച്ചു. തുടർന്ന് ഹസ്തദാനം നൽകി അദ്ദേഹം ഗുകേഷിനെ അഭിനന്ദിച്ചു. ഇതിന്റെ വീഡിയോ നോർവേ ചെസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ആദ്യ റൗണ്ടിൽ കാൾസണോട് ഗുകേഷ് പരാജയപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഗുകേഷിന്റെ ​ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഞായറാഴ്ച കണ്ടത്. നാല് മണിക്കൂറിലധികം നീണ്ട കളിയിൽ 62 നീക്കൾക്കൊടുവിലാണ് കാൾസണെതിരെ വിജയം ഉറപ്പിക്കാൻ ഗുകേഷിനായത്. അതേസമയം തന്റെ കരിയറിൽ താനും ഒരുപാട് തവണ മേശമേൽ ഇടിച്ചിട്ടുണ്ടെന്ന് ഗുകേഷ് മത്സരശേഷം പ്രതികരിച്ചു.

തന്റെ കരുത്ത് ജനങ്ങളാണ്, ഇരു മുന്നണികളെയും പരാജയപ്പെടുത്തും. മുഖ്യമന്ത്രിയുടെ വഞ്ചകൻ പരാമർശത്തിന് കൃത്യമായ മറുപടി നൽകുമെന്ന് പിവി അൻവർ

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026