BREAKING NEWS

അൻവറിന് കരുത്തില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്… അതുശരിയാ പത്ത് എൺപത്തെട്ട് വയസായില്ലേ..ചെറിയ ഒരു ഊര വേദനയുണ്ട്… പിന്നെ മുട്ടുവേദനയുണ്ട്……

· · 1 min read
Share: Copied!

നിലമ്പൂർ: നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരിക്കും വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പെന്ന് പിവി അൻവർ. ജനങ്ങളുടെ നേതൃത്വത്തിൽ ജനവഞ്ചകരായ ഈ രണ്ടുനേതാക്കൾക്കെതിരെ അതി ശക്തമായി പ്രതികരിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്നും പിവി അൻവർ പറഞ്ഞു.

അതേസമയം അൻവറിസത്തിനെതിരെയുള്ള പോരാട്ടമാണിതെന്നു രണ്ടു മുന്നണികളും പറയുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് മുന്നണിയൊന്നും പറയില്ല, മുന്നണിയിലെ പ്രവർത്തകരും പറയില്ല, ആ മനസ് എനിക്കറിയാമെന്നായിരുന്നു മറുപടി. തനിക്ക് വിജയം ഉറപ്പാണ്, ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ ആരെയാ പേടിക്കേണ്ടതെന്നും അൻവറിന്റെ ചോദ്യം. ഇവരുടെയൊക്കെ കൊമ്പ് കണ്ട് പേടിച്ചോടാൻ ഞാനില്ല, ജനങ്ങൾ എന്നോടൊപ്പമുണ്ടാകും. ആ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഞാനുമുണ്ടാകുമെന്നും അൻവർ പ്രതികരിച്ചു.

അതുപോലെ അൻവറിന് കരുത്തില്ലെന്നാണ് പ്രതിപക്ഷം പറയുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു, അതുശരിയാ പത്ത് എൺപത്തെട്ട് വയസായില്ലേ.. ചെറിയ ഒരു ഊര വേദനയുണ്ട്.. പിന്നെ മുട്ടുവേദനയുണ്ടെന്നായിരുന്നു അൻവറിന്റെ പരിഹാസം.

പതിനഞ്ചുകാരിയെ രണ്ടുമാസത്തോളം ക്രൂരമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗവും , കാമുകനും സംഘവും അറസ്റ്റിൽ

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026