BREAKING NEWS

അനിയന് ചേട്ടന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണമുന്നയിച്ചത് അനിയൻ കെട്ടാൻ പോകുന്ന പെൺകുട്ടി!! ഇതേച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ കയ്യാങ്കളി, ഒടുവിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു, തെളിവ് നശിപ്പിക്കാൻ സഹായിച്ചത് പിതാവ്- അറസ്റ്റ്

· · 1 min read
Share: Copied!

ബെംഗളൂരു: സഹോദരന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് പിതാവും അറസ്റ്റിലായി. കർണാടകയിലെ തുമകുരു സ്വദേശിയായ സ്റ്റാലിനെ(29) കൊലപ്പെടുത്തിയ കേസിലാണ് ജ്യേഷ്ഠനായ നവീൻ അറസ്റ്റിലായത്. കൊലപാതകം ഒളിപ്പിച്ചുവെയ്ക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചതിന് ഇരുവരുടെയും പിതാവായ ജോൺ പോളിനെയും പോലീസ് അറസ്റ്റ് ചെയ്തു

അതേസമയം നവീന്റെ ഭാര്യയുമായി സ്റ്റാലിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. നവീന്റെ ഭാര്യയുമായി സ്റ്റാലിന് അടുപ്പമുണ്ടെന്ന് സ്റ്റാലിന്റെ പ്രതിശ്രുതവധുവാണ് ആരോപണമുന്നയിച്ചത്. ഇതേച്ചൊല്ലി വീട്ടിൽവെച്ച് നവീനും സ്റ്റാലിനും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ ജ്യേഷ്ഠനായ നവീൻ അനുജനായ സ്റ്റാലിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ സ്റ്റാലിനെ പിതാവായ ജോൺ പോളാണ് ആശുപത്രിയിലെത്തിച്ചു. എന്നാൽ സ്റ്റാലിൻ വീണ് പരുക്കേറ്റെന്നായിരുന്നു ഇയാൾ ഡോക്ടറോട് പറഞ്ഞത്. എന്നാൽ, മുറിവിൽ സംശയം തോന്നിയ ഡോക്ടർ വിവരം പോലീസിനെ അറിയിച്ചു. കൂടുതൽ പരിശോധനയിൽ കുത്തേറ്റുള്ള മുറിവാണെന്നും സ്ഥിരീകരിച്ചു. തുടർന്ന് ജോൺപോളിനെ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതക കേസ് പുറംലോകമറിഞ്ഞത്.

അതിനിടെ, ചികിത്സയിലായിരുന്ന സ്റ്റാലിൻ മാർച്ച് 26-ന് മരിച്ചു. ഇതോടെ നവീനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. പിതാവായ ജോൺപോളിനെതിരേ കുറ്റകൃത്യം മറച്ചുവെച്ചതിനും തെളിവ് നശിപ്പിച്ചതിനും പോലീസ് കേസെടുത്തു.

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026