ഒരു ശതകോടീശ്വരന്‍ തൊഴിലാളിയുടെ മയ്യിത്ത് സംസ്കാരത്തില്‍ പങ്കെടുക്കുമോ, ശവമഞ്ചം തോളില്‍ ചുമക്കുമോ, എന്നാല്‍ സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്ത തൊഴിലാളിയുടെ മരണാനന്തരച്ചടങ്ങുകളിലെല്ലാം തുടക്കം മുതല്‍ ഒടുക്കം വരെ പങ്കെടുത്തു. മറ്റാരുമല്ല, പ്രവാസിയും ഇന്ത്യന്‍ കോടീശ്വരനും ലുലു ഗ്രീപ്പ് ചെയർമാനുമായ എംഎ യൂസഫലി.
അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർവൈസറും തിരൂർ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്‍റെ മൃതദേഹമാണ് യൂസഫലി ചുമന്നതായി സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ കാണുന്നത്. അബുദാബിയില്‍ വെച്ച് നടന്ന ഷിഹാബുദ്ധീന്‍റെ മരണാനന്തര ചടങ്ങുകളിൽ എംഎ യൂസഫ് അലിയും പങ്കെടുത്തിരുന്നു.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി എടുത്തപ്പോൾ യൂസഫലി ശവമഞ്ചം തോളില്‍ ചുമന്നു. യൂസഫ് അലിയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദിച്ചുകൊണ്ട് കുറിപ്പുകളെഴുതിയത്. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 32 ലക്ഷം പേര്‍ വീഡിയോ ഇതിനോടകം കണ്ടിട്ടുണ്ട്.