LATEST UPDATES

ആ​ർ​സി ബു​ക്കു​ക​ൾ മാർച്ച് ഒന്നുമുതൽ പൂർണമായും ഡി​ജി​റ്റൽ; ഫോ​ൺ ന​മ്പ​റുകൾ ആർസി ബുക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണം, ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​റുകൾ നൽകണം- ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ​സി ബു​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​ക്കുമെന്ന് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ എ​ച്ച്. നാ​ഗ​രാ​ജു. ആ​ർ​സി ബു​ക്കു​ക​ൾ പ്രി​ൻറ് എ​ടു​ത്ത് ന​ൽ​കു​ന്ന​തി​ന് പ​ക​ര​മാ​ണ് ഡി​ജി​റ്റ​ലാ​യി ന​ൽ​കു​ന്ന​ത്. വാ​ഹ​നം വാ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി വാഹൻ വെ​ബ്സൈ​റ്റി​ൽ നി​ന്നും ആ​ർ​സി ബു​ക്ക് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നാ​കും.

അടുത്ത ഒ​ന്ന് മു​ത​ൽ ആ​ർ​സി ബു​ക്കു​ക​ൾ ഡി​ജി​റ്റ​ലാ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ളും ഗ​താ​ഗ​ത വ​കു​പ്പ് ന​ൽ​കു​ന്നു​ണ്ട്. ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ എ​ല്ലാ വാ​ഹ​ന ഉ​ട​മ​ക​ളും ആ​ർ​സി ബു​ക്കു​മാ​യി ഫോ​ൺ ന​മ്പ​റു​ക​ൾ ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ എ​ച്ച് നാ​ഗ​രാ​ജു പ​റ​ഞ്ഞു.
തൊഴിലാളിയുടെ ശവമഞ്ചം ചുമന്ന് യൂസഫലി; അവസാനനിമിഷവും താങ്ങായി കൂടെ; സോഷ്യല്‍ മീഡിയയില്‍ കയ്യടി

ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​റു​ക​ളാ​ണ് ന​ൽ​കേ​ണ്ട​തെ​ന്നും ഓ​ൺ​ലൈ​ൻ വ​ഴി സ്വ​ന്ത​മാ​യോ, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ ന​മ്പ​റു​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​മെ​ന്നും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ ഡി​ജി​റ്റ​ലാ​യി​ട്ടാ​ണ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത്. നേ​ര​ത്തെ ലൈ​സ​ൻ​സ് പ്രി​ൻറ് ചെ​യ്ത് ത​പാ​ലി​ൽ അ​യ​ച്ചി​രു​ന്നു. ഇ​തൊ​ഴി​വാ​ക്കി​യാ​ണ് ലൈ​സ​ൻ​സ് ഡി​ജി​റ്റ​ലാ​ക്കി​യ​ത്. ലൈ​സ​ൻ​സ് ഡി​ജി​റ്റ​ലാ​ക്കി​യെ​ങ്കി​ലും ആ​ർ​സി ബു​ക്ക് പ്രി​ൻറ് ചെ​യ്ത് ന​ൽ​കി​യി​രു​ന്നു. ഇതൊഴിവാക്കിയാണ് പൂർണമായും ഡിജിറ്റലാക്കുന്നത്.

കൂട്ടുകാരികൾക്കൊപ്പം കടയിൽ പോയ അഞ്ചാംക്ലാസുകാരിയെ വാ പൊത്തിപ്പിടിച്ച് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിച്ചത് 16 കാരനായ അയൽവാസി, ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ 19 കാരൻ തടഞ്ഞുനിർത്തി… പിന്നീട് ഇയാളും കുട്ടിയെ ബലാത്സം​ഗത്തിനിരയാക്കി, കുഞ്ഞിനെ പീഡിപ്പിച്ചത് അതിക്രൂരമായി…

സാമ്പത്തിക പ്രതിസന്ധിയിൽ ലൈസൻസ്, ആർസി ബുക്ക് അച്ചടി നിലച്ചതിന് പിന്നാലെ നേരത്തെ തന്നെ മോട്ടോർ വാഹന വകുപ്പ് ലൈസൻസ് ഡിജിറ്റലായി സൂക്ഷിച്ചാൽ മതിയെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആർസി ബുക്കും ഓൺലൈനാക്കിയത്.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026