തിരുവനന്തപുരം: അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് പങ്കുവച്ച കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് . പുതിയ യുട്യൂബ് ചാനല്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ പോസ്റ്റ്. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും ജീവിതവും വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് രാഹുൽ കുറിപ്പിലൂടെ പറയുന്നത്.
‘‘പ്രിയപ്പെട്ടവരെ, ഞാൻ രാഹുൽ ദാസ്,ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരുപക്ഷേ അറിയില്ലെങ്കിൽ ഞാൻ എന്നേ ഒന്നു പരിചയപ്പെടുത്തട്ടേ, മരണപ്പെട്ടു പോയ കൊല്ലം സുധിയുടെ മകൻ.
എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും,നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു.അതിനായി ഒരു വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ?.’’–രാഹുൽ ദാസിന്റെ വാക്കുകൾ.
സുധിയുടെ ആദ്യവിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന രാഹുല്‍. കൊല്ലത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നതിനാല്‍ അച്ഛന്റെ വീട്ടിലാണ് രാഹുല്‍ താമസിക്കുന്നത്. കോട്ടയത്തെ വീട്ടില്‍ രേണുവും മകന്‍ റിതുലുമാണ് താമസിക്കുന്നത്.