കൊച്ചി: നാലു വയസുകാരി കൊല്ലപ്പെടുന്നതിന് 24 മണിക്കൂർ മുൻപും പ്രതിയാൽ പീഡിപ്പിക്കപ്പെട്ട കേസിൽ പ്രതിക്ക് കൊച്ചുകുട്ടികളോടു ലൈംഗികാസക്തി (പീഡോഫിലിക്) പ്രകടിപ്പിക്കുന്നയാളാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇയാൾ മറ്റുകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം പ്രതിയുടെ ഇത്തരം സ്വഭാവ വൈകൃതത്തിന്റെ സൂചനകൾ ഫോൺ പരിശോധിച്ചപ്പോൾ തന്നെ പോലീസിനു ലഭിച്ചിരുന്നു.
അതേസമയം കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മ ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കുട്ടിയെ പുഴയിലെറിഞ്ഞതായി കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകത്തിനുള്ള കാരണങ്ങൾ അമ്മ വ്യക്തമായി പറയുന്നില്ല. മാത്രമല്ല കുട്ടിയെ പ്രതി ഒരു വർഷത്തിലേറെയായി പീഡിപ്പിക്കുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന മൊഴിയാണ് അമ്മ ഇന്നലെയും ആവർത്തിച്ചത്.
കുട്ടിയോടുള്ള പ്രതിയുടെ പെരുമാറ്റത്തെക്കുറിച്ചു വ്യക്തമായ സൂചനകൾ അറസ്റ്റിലായ ദിവസം അമ്മ പോലീസിനു നൽകിയിരുന്നു. അമ്മയുടെ മൊഴികളിലെ സൂചനയ്ക്കൊപ്പം സാഹചര്യത്തെളിവുകളും ലഭിച്ചതോടെയാണു ഇയാളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് തീരുമാനിച്ചത്. അതേസമയം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കുട്ടിയുടെ അമ്മയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്യുമ്പോൾ കേസിനു കൂടുതൽ വ്യക്തതവരുമെന്നാണു പോലീസിന്റെ പ്രതീക്ഷ.
മൂന്നു വയസ് മുതൽ പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. അതിന്റെ തെളിവുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ കോലഞ്ചേരി മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണ സംഘം ഇന്നലെ അപേക്ഷ സമർപ്പിച്ചു.
റാപ്പർമാരെല്ലാം അറസ്റ്റിലാകുന്നോ..? വേടന് പിന്നാലെ ഡബ്സിയും അറസ്റ്റിൽ…