BREAKING NEWS

എട്ടുവയസുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറൽ, കേസെടുക്കാൻ ഉത്തരവിട്ട് റൂറൽ എസ്പി, കസ്റ്റിഡിയിലെടുത്തപ്പോൾ പ്രാങ്ക് വീഡിയോയെന്ന് കുട്ടികളുടെ മൊഴി, അച്ഛനുമായി അകന്നു കഴിയുന്ന അമ്മയെ തിരികെയെത്തിക്കാൻ ചെയ്തതെന്നും കുട്ടികൾ

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം. സംഭവത്തിൽ എട്ടുവയസുകാരിയെ മർദ്ദിച്ച അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അച്ഛൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.

എന്നാൽ നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും അകന്നു കഴിയുകയാണ്. അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളി‍ൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. നിലവിൽ അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് രണ്ട് കുട്ടികളുമുള്ളത്.

നാലു വയസുകാരി മരിക്കുന്നതിനു 24 മണിക്കൂർ മുൻപും പീഡിപ്പിക്കപ്പെട്ടു, പ്രതിക്ക് പീഡോഫിലിക്!! വേറെ കുട്ടികളേയും പീഡിപ്പിച്ചിട്ടുയെന്ന് അന്വേഷിക്കും, പ്രതിയുടെ സ്വഭാവ വൈകൃത ദൃശങ്ങൾ ഫോണിൽ

BREAKING NEWS
'സ്വർണവില ഇടിഞ്ഞതുകൊണ്ട് വിപണി തകരില്ല; കേരളത്തിന്റെ സ്വർണവ്യാപാരത്തിന് ഭാവി ശക്തം'
29 Nov 2026
BREAKING NEWS
അച്ഛന്‍ മറ്റാരുടെയോ കസ്റ്റഡിയില്‍, കാണാന്‍ അനുവദിക്കുന്നില്ല, കെ സുധാകരന്‍ എംപി ദുബൈയിലെ ആശുപത്രിയില്‍ തടങ്കലില്ലെന്ന് മകന്‍
29 Nov 2026
BREAKING NEWS
അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖം, പുറത്ത് കളിക്കാൻ പോകുന്നുവെന്നു പറഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥി വീട്ടിൽ നിന്നിറങ്ങി, അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ മറ്റൊരു കുട്ടിയെത്തി പറഞ്ഞത് മകൻ കുത്തേറ്റ് ഓടയിൽ വീണു കിടപ്പുണ്ടെന്ന്!! പൂർവ വൈരാഗ്യത്തിൽ 14 കാരനെ കുത്തിക്കൊലപ്പെടുത്തി, പ്രായപൂർത്തിയാകാത്ത രണ്ടുപേർ പി...
29 Nov 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈൽ വർഷം; 48 മണിക്കൂറിനിടെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അവകാശവാദം; 'വിമാനത്താവളങ്ങളും ഊർജ നിലയങ്ങളും ലക്ഷ്യം'; രാജ്യാതിർത്തി കടന്ന മിസൈലുകൾ തകർത്തെന്ന് സൗദി സഖ്യസേന
29 Nov 2026