കൊച്ചി: കൊച്ചിയിലെ ആതിര ജ്വല്ലറി ഉടമകള്‍ നിക്ഷേപ ചിട്ടി വഴി നടത്തിയത് 15 കോടിയുടെ തട്ടിപ്പെന്ന് പൊലീസ്. 50ലധികം പരാതികള്‍ ഇതിനകം പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികളായ ആന്റണി, ജോണ്‍സണ്‍, ജോബി, ജോസഫ് എന്നിവരെ റിമാന്‍ഡ് ചെയ്തു. നിക്ഷേപ ചിട്ടി നടത്തി നിരവധി പേരില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് ജ്വല്ലറി ഉടമകള്‍ക്കെതിരായ പരാതി.
നിരവധി പേരിൽ നിന്ന് നിക്ഷേപ ചിട്ടി നടത്തി സ്വർണവും പണവും തട്ടിയെടുത്തെന്നാണ് ജ്വല്ലറി ഉടമകൾക്കെതിരായ പരാതി. മൂന്ന് കേസുകളാണ് പ്രതികള്‍ക്കെതിരെ നിലവിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 50ലധികം പരാതികൾ ഇതിനകം പോലീസിന് ലഭിച്ചിട്ടുണ്ട്.
എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 15 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. സാധാരണക്കാരായ ദിവസ വേതനക്കാരാണ് തട്ടിപ്പിനിരയായതില്‍ ഭൂരിഭാഗവും. പണം തിരികെ ലഭിക്കാൻ നിക്ഷേപകര്‍ ആതിര ഗ്രൂപ്പ് ഉടമ ആന്‍റണിയുടെ പള്ളിപ്പുറത്തെ വീടിന് മുന്നില്‍ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു.