BREAKING NEWS

പെൺസുഹൃത്തിനെ കൊലപ്പെടുത്തിയത് മൃ​ഗീയമായി!!, മുഖം അടിച്ചുതകർത്തനിലയിൽ… സഹോദരനെ കൊലപ്പെടുത്തും മുൻപ് ഭക്ഷണം വാങ്ങി നൽകി, തുടക്കം ഉമ്മൂമ്മയെ കൊലപ്പെടുത്തിക്കൊണ്ട്, അഫാന്റെ ഓൺലൈൻ ബന്ധങ്ങളും അന്വേഷണ പരിധിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച അതിക്രൂര കൊലപാതകത്തിൽ സംശയങ്ങളേറെ. തിങ്കളാഴ്ച അഫാൻ എന്ന 23-കാരൻ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടേയും പ്രാഥമിക അന്വേഷണത്തിനുമൊടുവിൽ പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പക്ഷെ എന്താണ് കൊലപാതക കാരണം എന്നതിനെക്കുറിച്ചും പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്.

നിക്ഷേപ ചിട്ടി തട്ടിപ്പ്; 50 ലധികം പരാതികള്‍, തട്ടിയെടുത്തത് 15 കോടിയുടെ സ്വര്‍ണവും പണവും, ആതിര ജ്വല്ലറി ഉടമകൾ റിമാൻഡിൽ

നിലവിൽ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം കൊലപ്പെടുത്തിയത് ഉമ്മൂമ്മയെ ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ പക്കൽ നിന്ന് മാല കവർന്നതായും പോലീസ് പറയുന്നു. എന്നാൽ പ്രതിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ഇത് പൂർണ്ണമായും പോലീസ് വിശ്വസിക്കാനും തയ്യാറായിട്ടില്ല.

അതേസമയം  യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണ്. പെൺസുഹൃത്തിന്റെ മുഖം അടിച്ചു തകർത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കിക്കളഞ്ഞിരുന്നു പ്രതി. ഇത്രയും മൃഗീയമായ കൊലപാതകം നടത്തണമെങ്കിൽ പ്രതി ലഹരിക്കടിമപ്പെടുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സ്വാധീനമോ ഉണ്ടാകും എന്നാണ് പോലീസ് കരുതുന്നത്. കൂടാതെ പ്രതിയുടെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

സൽമബീവിയെ കൊലപ്പെടുത്തുന്നതിന് വേണ്ടി വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് കല്ലറയിലെ വീട്ടിലേക്ക് ഉച്ചയ്ക്ക് 12.30ന് പ്രതി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 11.30ന് പള്ളിയിലെ സെക്രട്ടറി പിരിവിന് വേണ്ടി സൽമാബീവിയുടെ വീട്ടിൽ എത്തിയിരുന്നു. അതിന് ശേഷമാണ് അഫാൻ സൽമാ ബീവിയുടെ വീട്ടിൽ എത്തിയതെന്നാണ് വിവരം. വൈകിട്ട് അഞ്ച് മണിക്ക് ബന്ധു വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് സൽമാ ബീവി ചോരയിൽ കുളിച്ച് മരിച്ച് കിടക്കുന്നത് കാണുന്നത്. ഇതിന് ശേഷമാണ് പ്രതിയുടെ പിതാവ് റഹീമിന്റെ സഹോദരൻ ലത്തീഫിനേയും ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തുന്നത്. ഇതിന് ശേഷം തിരികെ വീട്ടിലെത്തി ഉമ്മയേയും സഹോദരനെയും ആക്രമിച്ചു. കൊലപ്പെടുത്തും മുമ്പ് സഹോദരന് ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇതിനിടെ പെൺസുഹൃത്തിനേയും പ്രതി കൊലപ്പെടുത്തിയതായാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.

അതേസമയം കൊലപാതക പരമ്പരയുടെ തുടക്കം പ്രതിയുടെ ഉമ്മൂമ്മ സൽമാ ബീവിയുടെ വീട്ടിൽ നിന്നാണ് എന്നാണ് അറിയുന്നത്. ഈ വീട്ടിൽ പോലീസ് പരിശോധന നടത്തിവരിയാണ്. പ്രധാന തെളിവുകൾ ഇവിടെനിന്ന് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. നിലവിൽ സൽമാ ബീവിയുടെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു മാല പ്രതി എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ മാല ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള പ്രതികാരമാണ് സൽമാ ബീവിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് മൊഴി. അതേസമയം എന്താണ് യഥാർത്ഥ കൊലപാതക പരമ്പരയ്ക്കുള്ള കാരണം എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

BREAKING NEWS
'മനഃപൂർവം ചെയ്തതാണ്, ആരെയും കൊല്ലാനല്ല, ഷോപ്പ് നശിപ്പിക്കാൻ'; കോഴിക്കോട് ഹ്യൂണ്ടായി ഷോറൂമിലേക്ക് അതിവേ​ഗത്തിൽ കാർ ഇടിച്ചു കയറ്റി; ഒഴിവായത് വൻ ദുരന്തം; ജീവനക്കാരെ ആക്രമിച്ചു; ഇടിപ്പിച്ച വാഹനത്തിൽ നാലുപേർ; മൂന്നുപേർ ഓടി രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ
18 Nov 2026
BREAKING NEWS
ആശുപത്രിക്കെതിരെ വ്യാജവാർത്ത; പിൻവലിക്കാൻ 10 ലക്ഷം വാങ്ങി, ദൃശ്യങ്ങളും ശബ്ദരേഖയും പുറത്ത്; തിരുവനന്തപുരം ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ; പിന്നാലെ നെഞ്ചുവേദന, അഭിനയമെന്ന് പോലീസ്
18 Nov 2026
BREAKING NEWS
അതിർത്തിയിൽ പട്രോളിങ്ങിനിടെ വഴിതെറ്റി ബംഗ്ലാദേശിലെത്തി; ഇന്ത്യൻ ജവാനെ കസ്റ്റഡിയിലെടുത്ത് ബി.ജി.ബി; കൈമാറാൻ ‘ഫ്ലാഗ് മീറ്റിങ്’
18 Nov 2026
BREAKING NEWS
‘പപ്പയുടെ മടിയിലിരിക്കുന്ന മമ്മ’; രാജീവ്–സോണിയ ബന്ധത്തെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുലിനെ ട്രോളി ബിജെപി, ശിവ–പാർവതി ചിത്രം പങ്കുവെച്ച് മറുപടി നൽകി രാഹുൽ; ’മനുഷ്യരെ ദൈവങ്ങളോട് ഉപമിക്കുന്നത് അഹങ്കാരം’: വിമർശിച്ച് അസം മുഖ്യമന്ത്രി
18 Nov 2026