ന്യൂഡല്‍ഹി: പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിലൂടെ സൈന്യം പ്രതികരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കോട്‌ലി, മുസാഫറബാദ്, ബഹവല്‍പൂര്‍, മുരിഡ്ക് എന്നിവിടങ്ങളാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അർധരാത്രി 12.27നാണ് മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിന് ഡ്രോണുകളും ഉപയോഗിച്ചു. ആക്രമിച്ച ഒമ്പത് കേന്ദ്രങ്ങളിൽ 4 എണ്ണം പാകിസ്താനിലും അഞ്ച് എണ്ണം പാക് അധീന കശ്മീരിലും. ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി കൊല്ലപ്പെട്ടവരിൽ കൊടുംഭീകരരും. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡറുമുണ്ടെന്നാണ് സൂചന. മസൂദ് അസറിന്റെ പ്രധാന താവളവും സൈന്യം തകർത്തു.
മസൂദ് അസറിന്റെ കേന്ദം ആക്രമിച്ചു, 30 ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി സ്കെച്ച് ചെയ്താണ് സൈന്യം സംയുക്ത ആക്രമണം നടത്തിയത്. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിൽ ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദവും ആക്രമിച്ചു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 55 ൽ അധികം പേർക്ക് പരിക്കേറ്റു. മുസാഫറാഫാദിലെ ഭീകരകേന്ദ്രം നിലംപരിശാക്കി.
ഭീകരരുടെ കൺട്രോൾ റൂം തകർത്തു. 88 എന്ന് കോഡുള്ള കൺട്രോൾ റൂമാണ് തകർത്തത്.
വെല്ലുവിളിച്ച് പാകിസ്താൻ സൈന്യം
ഓപ്പറേഷൻ സിന്തൂറിന് തിരിച്ചടി ഉണ്ടാകുമെന്ന് പാക് സൈനിക വക്താവ്. താത്കാലിക സന്തോഷത്തിന് ശാശ്വത പരിഹാരമുണ്ടാകും. ഇന്ത്യയുടേത് താൽക്കാലിക ആനന്ദമാണെന്നും തക്ക സമയത്ത് മറുപടി നൽകുമെന്നും പാക് സൈനിക വക്താവ്.
സംയുക്ത ഓപ്പറേഷൻ
ഓപ്പറേഷൻ സിന്തൂർ കര-വ്യോമ സേനകളുടെ സംയുക്ത ഓപ്പറേഷൻ. ആക്രമണത്തിന് മുമ്പ് പുലർച്ചെ ഒന്നര മുതൽ സൈന്യം വ്യോഭ്യാസം നടത്തി. ജയ് സാൽമീറിൽ ഉൾപ്പെടെ വ്യോമാഭ്യാസം നടത്തി. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഓപ്പറേഷൻ.
5 വിമാനത്താവളങ്ങൾ അടച്ചു
ശ്രീനഗർ, അമൃത്സർ, ജമ്മു, ലേ, ധരംശാല എന്നീ വിമാനത്താവളങ്ങൾ അടച്ചു.
ഒമ്പത് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചു
1,2- മുസഫറാബാദ്
3- ബഹാവല്‍പുര്‍
4- കോട്ട്ലി
5- ഛാക് അമ്രു
6- ഗുല്‍പുര്‍
7- ബിംബർ
8- മുരിഡ്കെ
9- സിയാല്‍കോട്ട്
ഒമ്പത് ആക്രണങ്ങളും വിജയകരം
ആക്രമണം തല്‍സമയം നിരീക്ഷിച്ച് പ്രധാനമന്ത്രി
സൈന്യത്തിൻ്റെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി തൽസമയം നിരീക്ഷിച്ചു. സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണം വിജയകരം. യുകെ-ഫ്രാൻസ് നിർമിത മിസൈലുകളാണ് സ്കാൽപ് മിസൈലുകൾ.
സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് പാകിസ്താൻ ഉപ പ്രധാനമന്ത്രി. സ്ത്രീകളും കുട്ടികളുടെയും ജീവൻ നഷ്ടമായെന്നും പാകിസ്താൻ.
സൈന്യം ലക്ഷ്യമിട്ടത് കൊടുംഭീകരരെ. ക്രൂയിസ് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തി. മസൂദ് അസർ നേതൃത്വം നൽകുന്ന പരിശീലന കേന്ദ്രം തകർത്തു.
#WATCH पाकिस्तान पर भारत की एयर स्ट्राइक #operation_sindoor #PahalgamTerrorAttack pic.twitter.com/YWmi4yRJbW
— NBT Hindi News (@NavbharatTimes) May 6, 2025
പ്രതികരിച്ച് പാകിസ്താന്‍
ഇന്ത്യയുടെ നീക്കം ‘യുഎൻ ചാർട്ടറിന്‍റെ നഗ്നമായ ലംഘനമെന്ന് പാകിസ്താന്‍. രക്തസാക്ഷികളുടെ രക്തത്തിന് കണക്ക് പറയിപ്പിക്കുമെന്ന് പാകിസ്താൻ മന്ത്രി തരാർ പറഞ്ഞു.
മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. കശ്മീരിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾക്ക് അടിയന്തര സാഹചര്യം നേരിടാനും നിർദേശമുണ്ട്. തിരിച്ചടിക്ക് പിന്നാലെ വ്യോമ സേനയുടെ സൈനികാഭ്യാസവും തുടങ്ങി
നിരീക്ഷിച്ച് അമേരിക്ക
ഇന്ത്യ-പാകിസ്താൻ സാഹചര്യം കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. സമാധാനപരമായി ഇതവസാനിക്കണമെന്ന് പ്രതീക്ഷിക്കുന്നതായും മാർക്കോ റൂബിയോ പറഞ്ഞു. ഇരു രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു.
ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ലെന്ന് യു എന്‍ വക്താവ്. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടു. അമേരിക്ക, ലണ്ടൻ, സൗദി അറേബ്യ, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളോടൊക്കെ ഇന്ത്യ കാര്യങ്ങൾ വിശദീകരിച്ചു. അതേസമയം ശ്രീനഗർ വിമാനത്താവളം അടച്ചു. ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
സൈന്യം മാധ്യമങ്ങളെ കാണും
ഓപ്പറേഷൻ സിന്തൂറുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ വാർത്താ സമ്മേളനം നാളെ 10 മണിക്ക് നടക്കും. 11 മണിക്ക് മന്ത്രിസഭാ സുരക്ഷാസമിതിയോഗവും നടക്കും. നിലവിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തി. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം
Happy Diwali, Pakistan
Indian army 🔥Jai Hind 🇮🇳#OperationSindoor pic.twitter.com/grYxrv26WZ— Vishal (@VishalMalvi_) May 6, 2025