BREAKING NEWS

അമ്മയുടെ നെറുകയിലെ സിന്ദൂരം മായിച്ചതിനുള്ള ചുട്ട മറുപടി- രാമചന്ദ്രന്റെ മകൾ- 26 ഇന്ത്യക്കാരുടെ രക്തത്തിന് പകരം ചോദിച്ച് ഇന്ത്യ, ആക്രമണം ലഷ്‌കറെ തയിബ- ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങളിലെന്നു സൂചന

· · 1 min read
Share: Copied!

ന്യൂഡൽഹി: നെഞ്ചിൽ അലിവുള്ള ഒരാൾക്കും അങ്ങനെ മറക്കാൻ പറ്റുന്ന ഒന്നല്ല 2025 ഏപ്രിൽ 22. നിരപരാധികളായ 26 ഇന്ത്യക്കാരുടെ രക്തം വീണ പഹൽഗാം ഭീകരാക്രമണം. 14 ദിവസത്തിനു ശേഷം ഇന്ത്യ മറുപടി പറഞ്ഞുതുടങ്ങി. തന്റെ അമ്മയുടെ നെറുകയിലെ സിന്ദൂരം മായിച്ചതിനുള്ള മറുപടിയാണിത് എന്നായിരുന്നു പഹൽ​ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം സ്വദേശി രാമചന്ദ്രന്റെ മകൾ ആരതിയിടെ പ്രതികരിച്ചു.
ആരതിയുടെ കൺമുന്നിൽ വച്ചാണ് ഭീകരർ കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ കൊലപ്പെടുത്തിയത്.

ഏപ്രിൽ 22 നാണ് കശ്മീരിലെ പഹൽഗാമിൽ നുഴഞ്ഞുകയറിയ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിച്ച് 26 പേെര വധിച്ചത്. പുൽവാമയ്ക്ക് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ ( ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുക്കുകയും ചെയ്തു. തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഇന്നു പുലർച്ചെ പാക്ക് അധിനിവേശ കശ്മീരിലേത് അടക്കം പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഈ സ്ഥലങ്ങളുടെ പേരുകൾ സൈന്യം ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. അതേസമയം പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് നമ്മൾ ആക്രമണം നടത്തിയിട്ടില്ലെന്നും ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും അതു നടപ്പാക്കുന്നതിലും സംയമനത്തോടെയാണ് പ്രവർത്തിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി.
ബഹാവൽപുർ, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാൻ സൈന്യത്തിന്റെ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് ഡിജി ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് മുരിദ്കെ. മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപുർ.

നാല് ഡ്രോണുകൾ ഉപയോ​ഗിച്ച് അർദ്ധരാത്രി 12.37ന് ഇന്ത്യ ആക്രമണം തുടങ്ങി.., 30 ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്… കൊടുംഭീകരർ ഉൾപ്പെടെ കൊല്ലപ്പെട്ടു.., പാക്കിസ്ഥാന്റെ പ്രതികരണം ഇങ്ങനെ…

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026