ന്യൂഡൽഹി: ഭൂകമ്പ സാധ്യതയേറിയ രാജ്യങ്ങളിലൊന്നായി ഇന്ത്യ യും. 1990 മുതൽ 2024 വരെ ഉണ്ടായ വലിയ ഭൂകമ്പങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയും ഇടം നേടിയത്. ചൈന, ഇന്തോനേഷ്യ, ഇറാൻ, ജപ്പാൻ, യുഎസ്എ, തുർക്കി, ഇന്ത്യ, ഫി ലിപ്പീൻസ്, ഇറ്റലി, മെക്സിക്കോ എന്നിവയാണ് 10 രാജ്യങ്ങൾ.
ഒന്നിലധികം ടെക്ടോണിക് ഫലകങ്ങളുടെയും സങ്കീർണമായ ഭൂമിശാസ്ത്ര ഘടനയുടെയും സംഗ മസ്ഥാനത്തുള്ള ഇന്ത്യയുടെ ഭൂമി ശാസ്ത്രപരമായ സ്ഥാനം ഭൂകമ്പ ങ്ങൾക്ക് വളരെ സാധ്യതയുണ്ടെ ന്നാണ് ഗവേഷകർ വിലയിരുത്തു ന്നത്. ദ്രുതഗതിയിലുള്ള നഗരവൽ ക്കരണം, സാമ്പത്തിക വികസ നം, ആഗോളവൽക്കരണം എന്നി വയാണ് ഭൂകമ്പ സാധ്യത വർധി ക്കാൻ കാരണം.
കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ 300 കിലോമീറ്ററിനുള്ളിൽ നാലോ അതിൽ കൂടുതലോ തീ വ്രതയുള്ള 2,940 ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. അതായത്, പ്രതി വർഷം ശരാശരി 294 എണ്ണം വരും ഇത്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ അനുഭവപ്പെട്ട ഏറ്റ വും ശക്തമായ ഭൂകമ്പം 2015 ഏപ്രിലിൽ ഗോരഖ്പൂരിൽ ഉണ്ടായ 7.8 തീവ്രതയിലുള്ള ഭൂക മ്പമാണ്. 1900ന് ശേഷം ഇന്ത്യ യെ ബാധിച്ച ഏറ്റവും ശക്തമായ ഭൂകമ്പം 1950 ഓഗസ്റ്റിൽ ദിബ്രുഗ ഢിനടുത്ത് 8.6 തീവ്രതയിലുള്ള ഭൂകമ്പമായിരുന്നു. ഈ വർഷം ആദ്യം ടിബറ്റിലുണ്ടായ വൻ ഭൂച ലനം ഇന്ത്യയെ അടക്കം ഞെട്ടി ച്ചിരുന്നു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പ മാണ് ടിബറ്റിൽ ഉണ്ടായത്.