തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങള്‍ വ്യാപകമായ സാഹചര്യത്തിൽ കോര്‍പ്പറേഷന്‍ നടത്തുന്ന പരിശോധനയില്‍ 17 അനധികൃത കേന്ദ്രങ്ങള്‍ കണ്ടെത്തി. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോര്‍പ്പറേഷന്‍ പരിധിയിലുളളത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
കഴിഞ്ഞ ദിവസം നിരവധി സ്പാ കേന്ദ്രങ്ങളിൽ കോര്‍പ്പറേഷന്‍ പരിശോധന നടത്തിയിരുന്നു. പ്രധാനമായും കഴക്കൂട്ടത്തെ സ്പാകളിലാണ് കോര്‍പ്പറേഷന്‍ പരിശോധന നടത്തിയത്. മേയര്‍ വി വി രാജേഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മതിയായ രേഖകള്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ രേഖകള്‍ ഓഫീസിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന നടക്കും.
പാളയത്ത് പ്രവർത്തിച്ചിരുന്ന ‘സ്പര്‍ശന്‍’ സ്പാ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം പൂട്ടിച്ചിരുന്നു. സെക്രട്ടറിയറ്റിന് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പാ ആണ് നഗരസഭാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചത്. മസാജ് കേന്ദ്രത്തിന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു നടപടി. ഒരു ലൈസന്‍സില്‍ രണ്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്.
സ്പാ സെന്ററുകളില്‍ ക്രോസ് മസാജിങ് നടക്കുന്നുണ്ടെന്നും അംഗീകൃത ഡോക്ടര്‍മാരുടെയും മറ്റും സാന്നിധ്യമില്ലാതെയാണ് ചിലയിടത്ത് സ്പാകളുടെ പ്രവര്‍ത്തനമെന്നും മേയര്‍ വി വി രാജേൽ് പറഞ്ഞിരുന്നു. ഇത്തരം ലൈസന്‍സിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല. അങ്ങനെ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും. ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.
സ്പാ, മസാജ് സെന്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി. സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമാകും ഇനി ലൈസന്‍സ് നല്‍കുക.ടി20 ലോകകപ്പ്: കർശന നിയന്ത്രണവുമായി ബിസിസിഐ; താരങ്ങൾക്ക് കുടുംബങ്ങളെ ഒപ്പം താമസിപ്പിക്കാൻ അനുവാദമില്ല; തീരുമാനം ബോർഡർ-ഗവാസ്കർ ട്രോഫി പരാജയം നൽകിയ പാഠം ഉൾക്കൊണ്ട്















































