BREAKING NEWS

എസ്ഐടിയിൽ സിപിമ്മിന്റെ ഏജന്റുമാരുണ്ട്!! അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് അപ്പോൾ തന്നെ ചോർത്തി, കടകംപള്ളിയെ ചോദ്യം ചെയ്തത് പുറംലോകമറിഞ്ഞത് നാല് ദിവസം കഴിഞ്ഞ്… പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണ്? സ്വർണക്കൊള്ളയിൽ പിണറായിയുടെ മൊഴിയെടുക്കണം,- വിഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശൻ. അതുപോലെ എസ്ഐടിയിൽ സിപിമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. അതു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശൻ പറഞ്ഞു.

അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആ നിമിഷം ചോർത്തി നൽകി. എന്നാൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് നാല് ദിവസം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞതെന്ന് വിഡി സതീശൻ പറഞ്ഞു. കൊടിമരത്തിൻ്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിനന്ദിച്ചതാണ്. ഇനി അന്വേഷിക്കണമെങ്കിൽ അന്വേഷിക്കട്ടെയെന്ന് വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി നിർദേശത്തെ എതിർക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

ഇടതുമുന്നണിയിൽ ഘടകകക്ഷികൾക്ക് പരസ്പര വിശ്വാസമില്ല. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പിണറായി 3.0 കേൾക്കുമ്പോൾ ജനം തലയിൽ കൈവെക്കുകയാണെന്ന് ഉദേ​ശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാർ യുഡിഎഫിനൊപ്പമാണ്. സച്ചിദാനന്ദൻ അഭിപ്രായം തുറന്നു പറയാൻ ഭയമില്ലാത്തയാളാണ്. ജനങ്ങളുടെ അഭിപ്രായമാണ് സാംസ്കാരിക പ്രവർത്തകരിലൂടെ പുറത്തു വരുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

അതുപോലെം മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ സഹായത്തിനായി ലിസ്റ്റ് തയ്യാറാക്കിയതിൽ അപാകതയുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും നഷ്ടപരിഹാരം നൽകിയിട്ടില്ല. തുടർ ചികിത്സയ്ക്ക് സഹായമില്ല. ഞങ്ങൾ എല്ലാവരും സിഎംഡിആർഎഫിൽ പണം കൊടുത്തിട്ടുണ്ട്. കൊടുക്കരുത് എന്നാരോടും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പു കാലത്ത് കള്ള പ്രചാരണം നടത്തുകയാണെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.

തലസ്ഥാനത്തെ അനധികൃത മസാജ് കേന്ദ്രങ്ങൾ പൂട്ടിക്കാനുള്ള നടപടികളുമായി കോർപ്പറേഷൻ; വ്യാപക പരിശോധന; 17 എണ്ണം കണ്ടെത്തി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026