വാഷിങ്ടൺ: കിട്ടാത്ത മുന്തിരി പുളുക്കുമെന്ന പോലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവസ്ഥ. പലരോടും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാലൊട്ടു കിട്ടിയുമില്ല. ഇതോടെ ട്രാക്ക് മാറ്റിപ്പിടിക്കുകയാണ് ട്രംപ്. താൻ നൊബേൽ തരൂവെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നാണ് ട്രംപിന്റെ വാദം.
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ വെനസ്വലേ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്ക് നിരവധി തവണ താൻ സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. നൊബേൽ പ്രഖ്യാപിച്ചതിന് പിന്നാലെ കൊരീന തന്നെ വിളിച്ചിരുന്നു. തന്നോടുള്ള ‘ബഹുമാനാർത്ഥം’ നൊബേൽ സമ്മാനം സ്വീകരിക്കുകയാണെന്ന് അവർ പറഞ്ഞതായും ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.
ട്രംപിന്റെ വാക്കുകൾ ഇങ്ങനെ-
‘സമാധാന നൊബേൽ ലഭിച്ച വ്യക്തി എന്നെ വിളിച്ചിരുന്നു. താങ്കളോടുള്ള ബഹുമാനാർത്ഥം ഞാൻ നൊബേൽ പുരസ്‌കാരം സ്വീകരിക്കുകയാണെന്ന് പറഞ്ഞു. സമ്മാനത്തിന് ശരിയ്ക്കും അർഹിച്ചിരുന്ന ആളാണ് താങ്കളെന്നാണ് അവർ എന്നോട് പറഞ്ഞു.
‘എനിക്ക് നൊബേൽ തരൂവെന്ന് ഞാൻ പറഞ്ഞിട്ടില്ല, എന്നാൽ അവൾ അത് ചെയ്തിരിക്കാമെന്നാണ് ഞാൻ കരുതുന്നത്. നിരവധി തവണ കൊറീനയെ ഞാൻ സഹായിച്ചിട്ടുണ്ട്. വെനസ്വേല ദുരിതം നേരിടുമ്പോൾ അവർക്ക് ധാരാളം സഹായം ആവശ്യമായിരുന്നു. നിരവധി തവണ കൊരീനയെ സഹായിച്ചിട്ടുണ്ട്. ഞാൻ അതിൽ സന്തോഷവാനാണ്. എന്തെന്നാൽ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ എനിക്കായി’.
അതേസമയം വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവർത്തകയായ മറിയ കൊരീനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. സമാധാനത്തിന് നൊബേൽ പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത്തെ വനിതയാണ് മറിയ കൊരീന. വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് ഇവർ അറിയപ്പെടുന്നത്. എൻജിനീയറിംഗ് ബിരുദധാരിയാണ് മറീന കൊരീന.