പെരുമ്പാവൂർ: ഭാര്യയോടുള്ള വൈരാഗ്യത്തിൽ നഗ്നചിത്രം വാട്സാപ്പിൽ പ്രൊഫൈൽ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ തൃക്കാക്കര സ്വദേശിയായ 26കാരനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെതിരെ പെരുമ്പാവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
ഭാര്യയോടുള്ള വൈരാഗ്യമാണ് യുവാവിനെ നഗ്നചിത്രം ഡിപിയാക്കാൻ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. കുറച്ചുനാളായി യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോൾ ചെയ്യുമ്പോൾ ഒളിഞ്ഞുനിന്ന് ചിത്രം പകർത്തിയതാണെന്നുമാണ് യുവാവ് പോലീസിനു നൽകിയ മൊഴി. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.