BREAKING NEWS

ഷാഫി പറമ്പിലിനു നടത്തിയത് നേസൽ ബോൺ ഫ്രാക്ച്ചർ റിഡക്ഷൻ, എൻഡോസ്കോപിക് സെപ്റ്റോപ്ലാസ്റ്റി സർജറികൾ, ഇതിന് താടിയോ, മുടിയോ നീക്കം ചെയ്യേണ്ട- ഷാഫിയുടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറയുന്നത്- (വീഡിയോ)

· · 1 min read
Share: Copied!

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയ്ക്ക് മർദനമേറ്റിട്ടില്ലെന്ന വാദം പൊളിഞ്ഞതോടെ ഇറക്കിയ താടി, മുടി ആരോപണവും പൊളിയുന്നു. ഷാഫിയുടെ മൂക്കിനു സംഭവിച്ച പൊട്ടൽ വെറും തള്ളാണെന്ന തരത്തിലുള്ള വാദം സമൂഹമാധ്യമങ്ങളിലൂടെ സിപിഎമ്മിന്റേയും ഡിവൈഎഫ്ഐയുടേയും സൈബർ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പടച്ചുവിടുന്നതിനിടെ ഇതിനു പത്രം ഓൺലൈനിലൂടെ വിശദീകരണം നൽകിയിരിക്കുകയാണ് ഷാഫിയുടെ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ ഇഎൻടി ഡോക്ടർമാർ.
‍‍ഡോക്ടർമാരുടെ വിശദീകരണം ഇങ്ങനെ-

പോലീസ് ആക്രമണത്തിൽ ഷാഫിയുടെ മൂക്കിന് മൂന്നു പൊട്ടലാണ് സംഭവിച്ചത്. മൂക്കിന്റെ ബോണിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്, അതുപോലെ മൂക്കിന്റെ പാലത്തിലും പൊട്ടൽ സംഭവിച്ചു. അതായത് നേസൽ ബോൺ ഫ്രാക്ച്ചറും അതോടൊപ്പം സെപ്റ്റത്തിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്. തുടർന്നു നടത്തിയ പരിശോധനയിൽ ഷാഫിയുടെ മൂക്കിൻരെ ടി 2 എന്നു പറയുന്ന ഭാ​ഗത്ത് വളവുണ്ട്, അതുപോലെ ദശ വളരുന്ന അവസ്ഥയുമുണ്ട്. അതിനാൽ തന്നെ ആക്രമണത്തിലുണ്ടായ പൊട്ടലിനൊപ്പം മറ്റു പ്രശ്നങ്ങളും മാറ്റിയാണ് ശസ്ത്രക്രിയ നടത്തിയത്.

ഇതിനായി ഡോക്ടർമാർ തെരഞ്ഞെടുത്തത് നേസൽ ബോൺ ഫ്രാക്ച്ചർ റിഡക്ഷൻ എന്നു പറയുന്ന സർജിക്കൽ മെത്തേഡാണ് ചെയ്തത്. അതോടൊപ്പം എൻഡോസ്കോപിക് സെപ്റ്റോപ്ലാസ്റ്റി സർജറി എന്ന മറ്റൊരു ശസ്ത്രക്രിയയും ചെയ്തു. ഈ രണ്ട് ശസ്ത്രക്രിയകളും നീഡിൽ ഉപയോ​ഗിച്ചുകൊണ്ട് മൂക്കിനുള്ളിൽ ചെയ്യുന്ന ശസ്ത്രക്രിയയാണ്. ഇതിനു താടിയും മുടിയും എടുത്തുകളയണ്ട.

അതേസമയം സിപിഎമ്മിന്റെ സൈബർ സഖാക്കൾ ഷാഫിയ്ക്ക് ഓപ്പറേഷൻ ന‌ടത്തിയില്ലായെന്നതരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തി തുടങ്ങിയതോടെ ഷാഫിയെ സപ്പോർട്ട് ചെയ്ത് നടി സജിതാ മഠത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. തനിക്ക് ശസ്ത്രക്രിയ നടത്തിയപ്പോൾ മുടി പൂർണമായി നീക്കം ചെയ്തില്ല, സർജറി ചെയ്ത ഭാ​ഗത്തുനിന്ന് മാത്രം അൽപം മുടി നീക്കം ചെയ്തതേയുള്ളുവെന്നായിരുന്നു നടിയുടെ കുറിപ്പ്. എന്നാൽ അധികം താമസിയാതെ നടി ഈ പോസ്റ്റ് നീക്കം ചെയ്തു.

 

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026