ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കർ മുൻ സഹതാരങ്ങൾക്കൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ വീഡിയെ സമൂഹ മാധ്യമങ്ങലിൾ വൈറൽ. യുവരാജ് സിങ്, യൂസഫ് പത്താൻ, അമ്പാട്ടി റായിഡു തുടങ്ങിയവർക്കൊപ്പമാണ് ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരിക്കുന്നത്. ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് സെമിഫൈനലിൽ വിജയിച്ചതിനു പിന്നാലെയായിരുന്നു സച്ചിന്റേയും സംഘത്തിന്റേയും ആഘോഷം.
സച്ചിൻ സഹതാരങ്ങൾക്കൊപ്പം ഹോളി ആഘോഷിക്കുന്നതും യുവരാജിനു നേരെ വെള്ളം തെറിപ്പിക്കുന്നതുമായ വീഡിയോ ആണ് വൈറലാവുന്നത്. റായിഡുവിനേയും യൂസഫ് പത്താനേയും മുഖം കുനിച്ച് നിർത്തി മേൽ കളർ പുരട്ടുന്നുമുണ്ട്. മുറിയിലുണ്ടായിരുന്ന യുവരാജ് വാതിൽ തുറന്ന് പുറത്തുവരുമ്പോഴാണ് സച്ചിനും കൂട്ടരും അദ്ദേഹത്തിനുമേൽ വെള്ളം തെറിപ്പിച്ചത്. പിന്നീട് ഇവരും സച്ചിന്റെ മുഖത്തും കളർ പുരട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.
യുവരാജിന്റെ തകർപ്പൻ അർധ സെഞ്ചുറി (59) ബലത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്ത് മാസ്റ്റേഴ്‌സ് ലീഗ് ഫൈനലിൽ പ്രവേശിച്ചത്. സെമി ഫൈനലിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 126 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് 94 റൺസ് ജയം. 59 റൺസ് നേടിയ യുവരാജ് സിങ്ങും 42 റൺസ് നേടിയ സച്ചിനും ആണ് ഇന്ത്യ മാസ്‌റ്റേഴ്‌സിലെ ടോപ് സ്‌കോറർമാർ. ഷഹ്ബാസ് നദീം നാലോവറിൽ 15 റൺസ് വഴങ്ങി നാലുവിക്കറ്റുകൾ വീഴ്ത്തി.
Sachin Tendulkar, Yuvraj Singh and Yusuf Pathan celebrating Holi. 😂👌 pic.twitter.com/PYEaMoNbHV
— Mufaddal Vohra (@mufaddal_vohra) March 14, 2025