BREAKING NEWS

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ തറപറ്റിച്ചത് കുൽദീപ് യാദവിനെ കളത്തിലിറക്കിയ ആ രോഹിത് തന്ത്രം- വഖാർ യൂനിസ്

· · 1 min read
Share: Copied!

കറാച്ചി: ന്യൂസിലൻഡിനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കളിയുടെ ​ഗതി തന്നെ മാറ്റിയത് ക്യാപ്റ്റൻ രോഹിത് ശർമയുടെ നിർണായക തീരുമാനമെന്ന് മുൻ പാക് പേസർ വഖാർ യൂനിസ്. ആദ്യ പത്തോവറിൽ ന്യൂസിലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന മികച്ച നിലയിൽ ആയിരുന്നു. എന്നാൽ ആ സമയത്ത് കുൽദീപ് യാദവിനെ പന്തെറിയാൻ കളത്തിലിറക്കിയ രോഹിത്തിൻറെ തീരുമാനമാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയതെന്ന് വഖാർ പറഞ്ഞു.

ഓൺലൈനായി കഞ്ചാവ് മിഠായി വാങ്ങി വിദ്യാർഥികൾക്കിടയിൽ വിതരണം, കോളേജ് വിദ്യാർഥികൾ പിടിയിൽ, മിഠായി വാങ്ങുന്നത് ട്രേഡിങ് ആപ്പ് വഴി

കളത്തിലിറങ്ങി തൻറെ രണ്ടാം പന്തിൽ തന്നെ തകർത്തടിച്ച് ക്രീസിൽ നിന്ന രചിൻ രവീന്ദ്രയെ കുൽദീപ് ബൗൾഡാക്കി. ആ സമയം ന്യൂസിലൻഡ് കുൽദീപിനെ പന്തെറിയാൻ വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും വഖാർ പറഞ്ഞു. കുൽദീപിൻറെ സ്പെല്ലാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. ആ സമയം അങ്ങനെയൊരു ബൗളിംഗ് മാറ്റം ന്യൂസിലൻഡ് പ്രതീക്ഷിച്ചിട്ടേയില്ല.

കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാൻ നീക്കം, ഫെഡറൽ മേഖലയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ട്രംപിനു കോടതി നിർദ്ദേശം, അപ്പീൽ നൽകി ട്രംപ് ഭരണകൂടം

സാധാരണഗതിയിൽ 20-25 ഓവർ കഴിയുമ്പോഴാണ് കുൽദീപ് പന്തെറിയാൻ വരാറുള്ളത്. എന്നാൽ ഫൈനലിൽ കുൽദീപിനെ നേരത്തെ പന്തെറിയാൻ വിളിച്ചത് ന്യൂസിലൻഡിനെ അമ്പരപ്പിച്ചു. ആ സമയത്ത്, അക്സറിനെയോ, ജഡേജയെയോ ആണ് ന്യൂസിലൻഡ് ബാറ്റർമാർ പ്രതീക്ഷിച്ചിരുന്നത്. കുൽദീപ് വരുമെന്ന് അവരൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. അതായിരുന്നു മത്സരത്തിന്റെ ​ഗതിമാറ്റിയതെന്നും വഖാർ ഒരു ചാറ്റ് ഷോയിൽ പങ്കെടുത്ത് പറഞ്ഞു.

രചിൻ രവീന്ദ്രക്ക് പിന്നാലെ കെയ്ൻ വില്യംസണെ കൂടി കൂടാരംകയറ്റി കുൽദീപ് ആണ് ന്യൂസിലൻഡിൻറെ കുതിപ്പ് തടഞ്ഞ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. പിന്നീട് അതിൽ നിന്ന് കരകയറാൻ ന്യൂസിലൻഡിനായില്ലെന്നും വഖാർ യൂനിസ് പറഞ്ഞു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026