ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂ റിനിടെ പാകിസ്ഥാന്റെ ആക്രമ ണങ്ങളെ ചെറുക്കാൻ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ വ്യോമ പ്രതിരോധ സംവിധാനം ഒരുക്കാൻ അനുമതി നൽകിയെന്ന ഇന്ത്യൻ സൈന്യത്തിന്റെ പ്രസ്താവന തള്ളി ക്ഷേത്ര പ്രധാന പൂജാരി ഗിയാനി രഘ്ബീർ സിങ്.
സുവർണക്ഷേത്രം സംരക്ഷിക്കുന്നതിനായി ആയുധങ്ങളുമായി പ്രവേശിക്കാൻ അനുമതി ലഭിച്ചെന്നും ഡ്രോൺ വരുന്നത് കാണാൻ കഴിയുന്ന തരത്തിൽ ക്ഷേത്രത്തിലെ ലൈറ്റുകൾ ഓഫ് ചെയ്തു സഹക രിച്ചെന്നും ആർമി എയർ ഡി ഫൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് സുമർ ഇവാൻ ഡി കുൻഹ വാർത്താ ഏജൻസി യായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ തന്നെ ഒരു സൈനി കനും അനുവാദം ചോദിച്ച് വി ളിച്ചിട്ടില്ലെന്നും ആക്രമണം നടക്കുന്ന സമയത്ത് താൻ അമേരിക്കയിലായിരുന്നുവെന്നും രഘ്ബീർ സിങ് പറഞ്ഞു. ഡ്രോൺ വേധ തോ ക്ക് വിന്യാസത്തെക്കു റിച്ച് ഒരു ആശയവി നിമയവും ഉണ്ടായിട്ടി ല്ല, ശ്രീ ദർബാർ സാഹിബിൽ അത്തരമൊരു സംഭവം നടന്നിട്ടു മില്ലെന്നും അദ്ദേഹം പറഞ്ഞു.