ടെക്സസ്: വീട്ടിലെ വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ ക്രൂരമായി മർദിച്ച് പെൺകുട്ടികൾ.ബാർക്കേഴ്‌സ് ക്രോസിങ് അവന്യൂവിലെ 3400 ബ്ലോക്കിലാണ് ഞായറാഴ്ച രാത്രിയാണ് സംഭവം.
14, 15, 16 വയസ്സ് പ്രായമുള്ള ഈ പെൺകുട്ടികൾ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികളുമായി അമ്മയെ വീടിനുള്ളിലൂടെയും തെരുവിലൂടെയും ഓടിച്ചിട്ടു കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. കൗമാരക്കാരിൽ ഒരാൾ അമ്മയെ ഇഷ്ടികകൊണ്ട് അടിച്ചു.
അമ്മയെ സംരക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിയെയും ഇടിച്ചു വീഴ്ത്തി.. മാരകമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്,
മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് പെൺകുട്ടികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.