കണ്ണൂർ: ആരോപിക്കപ്പെടുന്നതുപോലെ ജയിൽചാടുന്നതിൽ ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ്. നാല് സഹതടവുകാർക്കു മാത്രമായിരുന്നു ജയിൽചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പോലീസ് കണ്ടെത്തൽ. ജയിലിന് പുറത്തും ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചില്ലെന്നും പോലീസ് അറിയിച്ചു.
അതേസമയം വിശദമായ മൊഴി രേഖപ്പെടുത്താൻ ജയിൽ ചാട്ടത്തെക്കുറിച്ച് അറിയാമായിരുന്ന തടവുകാരുടെ പട്ടിക പോലീസ് തയാറാക്കിയിട്ടുണ്ട്. ഇതിൽനിന്നു നാല് സഹതടവുകാർക്ക് ജയിൽ ചാടുന്നത് അറിയാമെന്ന് കണ്ടെത്തൽ. മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സെല്ലിൽ നിന്ന് പുലർച്ചെ പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.
കൂടാതെ ജയിലിനകത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിൽ എവിടെയും ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചതായുള്ള സൂചനകൾ ലഭിച്ചിട്ടില്ല. പുലർച്ചെ 1.10നാണ് സെല്ലിലെ കമ്പി മുറിച്ച് ഇയാൾ പുത്തിറങ്ങുന്നത്. ഇതിന് ശേഷം മൂന്നര മണിക്കൂറിന് ശേഷമാണ് ജയിൽ ചാടുന്നത്. മറ്റ് സഹായങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ജയിൽ ചാടാൻ താമസിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. അതേസമയം ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും.