BREAKING NEWS

100ലധികം ആന പാപ്പാന്മാർ പങ്കെടുക്കുന്ന വൻതാര ഗജസേവക് സമ്മേളനത്തിന് തുടക്കം

· · 1 min read
Share: Copied!

കൊച്ചി: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ‘പ്രോജക്ട് എലിഫന്റു’മായി സഹകരിച്ച് വേറിട്ട രീതിയിലുള്ള ഗജസേവക് സമ്മേളനത്തിന് വൻതാര തുടക്കം കുറിച്ചു. അനന്ത് അംബാനി സ്ഥാപിച്ച, ലോകത്തിലെ മുൻനിര വന്യജീവി രക്ഷാ, പരിപാലന, സംരക്ഷണ സംരംഭമാണ് വൻതാര.

ഇന്ത്യയിലുടനീളമുള്ള 100-ലധികം പാപ്പാന്മാരെയും ആന പരിപാലകരെയും ഒരുമിച്ച് കൊണ്ടുവരുന്ന അഞ്ച് ദിവസത്തെ പരിശീലന പരിപാടിയാണ് വൻതാര ഗജ്സേവക് സമ്മേളനം. പരിശീലന പരിപാടി പൂർത്തിയാക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും.

ദേശീയതലത്തിൽ നടത്തുന്ന പരിപാടി കപ്പാസിറ്റി ബിൽഡിംഗ് ( ശേഷി/നൈപുണ്യ വികസനം) എന്ന തലത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. ആനപരിപാലനവുമായി ബന്ധപ്പെട്ട് പ്രൊഫഷണൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുക, പരിചരണ നിലവാരം ഉയർത്തുക, മനുഷ്യ സംരക്ഷണത്തിലുള്ള ആനകളുടെ ക്ഷേമത്തിൽ മികച്ച രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രാധേ കൃഷ്ണ ക്ഷേത്രത്തിൽ ആചാരപരമായ സ്വാഗതത്തോടെയും മഹാ ആരതിയോടെയും കൂടിയാണ് സമ്മേളനം ആരംഭിച്ചത്.

‘ഈ സമ്മേളനം ഒരു പരിശീലന പരിപാടി എന്നതിലുപരി, ആനകളെ പരിപാലിക്കുന്നതിനായി ജീവിതം സമർപ്പിച്ചവർക്കുള്ള ആദരവാണ്,’ വൻതാര ചീഫ് എക്്‌സിക്യൂട്ടീവ് ഓഫീസർ വിവാൻ കരാനി പറഞ്ഞു. ‘പരമ്പരാഗത ജ്ഞാനത്തെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിച്ച് ആനകളുടെ ക്ഷേമത്തിനായി കൂടുതൽ ശക്തവും കരുണാമയവുമായ ഒരു അടിത്തറ കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെ ആന സംരക്ഷണത്തിന്റെ ഭാവി സർക്കാരുകൾ കൈക്കൊള്ളുന്ന നയത്തെയോ ഇവിടുത്തെ ആവാസ വ്യവസ്ഥയെയോ മാത്രം ആശ്രയിച്ചുള്ളതല്ല – മറിച്ച് അവയെ പരിചരിക്കുന്നവരുടെ ശാക്തീകരിക്കപ്പെട്ട കൈകളെയും ഹൃദയങ്ങളെയും ആശ്രയിച്ചാണ്–അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധയിടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ 250ലധികം ആനകളുടെ ആവാസ കേന്ദ്രമാണ് വൻതാര. ഒരുകാലത്ത് ദുരിതത്തിലോ പാർശ്വവൽക്കരിക്കപ്പെട്ട അവസ്ഥയിലോ ആയിരുന്ന ആനകളായിരുന്നു അതെല്ലാം. 500-ലധികം പരിചാരകരുടെ ഒരു സമർപ്പിത സംഘത്തിന്റെ പിന്തുണയോടെയും സമ്പന്നവും കാരുണ്യപൂർണ്ണവുമായ പരിചരണത്തിലൂടെയും അവരുടെ ജീവിതങ്ങളിൽ എങ്ങനെ പരിവർത്തനം സാധ്യമാക്കും എന്നതിന്റെ തെളിവായി നിലകൊള്ളുന്നു വൻതാര. മൃഗക്ഷേമത്തിൽ ആഗോള നിലവാരം ഉയർത്തുന്നതിന് പ്രതിജ്ഞാബദ്ധമായ വൻതാര, ദേശീയ, അന്തർദേശീയ തലങ്ങളിലെ കപ്പാസിറ്റി ബിൽഡിംഗ് പദ്ധതികളിൽ തുടർച്ചയായ നിക്ഷേപം നടത്തുന്നുണ്ട്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026