CINEMA

ടോക്സിക്: രക്തം ചിന്തിയ പോർക്കളത്തിൽ യഷ്; ടീസർ ഫെബ്രുവരി 20-ന് പുറത്തിറങ്ങും

· · 1 min read
Share: Copied!

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്’ (Toxic: A Fairytale for Grown-ups) സിനിമയുടെ അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 20-ന് രാവിലെ 9:35-ന് റിലീസ് ചെയ്യും. വയലൻസും സങ്കീർണ്ണമായ കഥാപരിസരവും സൂചിപ്പിക്കുന്ന പോസ്റ്റർ സിനിമയുടെ ഇരുണ്ട സ്വഭാവം വ്യക്തമാക്കുന്നു. രക്തം ചിന്തിയ മഞ്ഞുവീഴ്ചയ്ക്ക് നടുവിൽ, മുഖം മറച്ച് കുപ്പിയിൽ നിന്ന് മദ്യം കഴിക്കുന്ന ‘രായ’ എന്ന യഷിന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രമായ ടോക്സിക്, ഓരോ ഘട്ടങ്ങളിലായാണ് വിവരങ്ങൾ പുറത്തുവിടുന്നത്. കഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താത്തതിനാൽ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയുണ്ട്. ഫെബ്രുവരി 20-ന് പുറത്തിറങ്ങുന്ന ടീസർ സിനിമയുടെ ലോകത്തെക്കുറിച്ച് ആദ്യമായൊരു കൃത്യമായ കാഴ്ച നൽകും. സിനിമയുടെ അന്തരീക്ഷവും ദൃശ്യഭംഗിയും കൂടുതൽ ആഴത്തിൽ അനുഭവപ്പെടുന്നതിനായി ടീസർ ഒറ്റ ഭാഷയിലായിരിക്കും റിലീസ് ചെയ്യുക.

ചിത്രത്തിലെ താരനിരയും ഏറെ ഇൻഡസ്ട്രിയിലെ ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. നാദിയയായി കിയാര അദ്വാനി, കരുത്തുറ്റ എലിസബത്തായി ഹുമ ഖുറേഷി, സിനിമയുടെ ഗതി മാറ്റുന്ന ഗംഗ എന്ന കഥാപാത്രമായി നയൻതാര എന്നിവരെത്തുന്നു. താരാ സുതാരിയ റെബേക്കയായും, രുക്മിണി വസന്ത് മെലീസയായും വേഷമിടുന്നു. ഒടുവിൽ പുറത്തുവിട്ട യഷിന്റെ ‘രായ’ എന്ന കഥാപാത്രവും “Daddy’s home…” എന്ന ഡയലോഗും തീയേറ്ററുകളിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നു.

യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്, കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും.

മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി.പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19-ന് ഈദ്, ഉഗാദി പ്രമാണിച്ച് ചിത്രം ലോകമെമ്പാടും തീയേറ്ററുകളിൽ എത്തും.

BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026