നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത
“നാല്പതുകളിലെ പ്രണയം” (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്നു.
മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം .
ഷഹബാസ് അമൻ,
നിത്യ മാമൻ,ഗിരീഷ് നാരായൺ,അന്നപൂർണ പ്രദീപ്,അമൃത ജയകുമാർ,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹൻ,ശ്രെയ അന്ന ജോസഫ് തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ ഈ ചിത്രത്തിൽ പ്രധാന ആകർഷണ ഘടകമാണ്.
ആശ വാസുദേവൻ നായർ,ജെറി ജോൺ, കുടശ്ശനാട് കനകം,
ശ്രീദേവി ഉണ്ണി,മഴ
രമേശ്,ഗിരിധർ കൃഷ്ണ,ക്ഷമ,മെർലിൻ,ധന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ് മകയിരം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ജയൻദാസ് നിർവ്വഹിക്കുന്നു. ഗാനരചന-രമേശ് എസ് മകയിരം,ആശ വാസുദേവൻ നായർ.സംഗീതം-
ഗിരീഷ് നാരായൺ, എഡിറ്റർ-ലിനോയ് വർഗീസ്. ആർട്ട്സ്-
ശ്രുതി,പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്,സൗണ്ട് ഡിസൈൻ-ഷാജി മാധവൻ,മേക്കപ്പ്- ബിനു സത്യൻ,നവാസ് ഷെജി,
അസ്സോസിയേറ്റ് ഡയറക്ടർ-ഷാജി എ ജോൺ,അവിനേഷ് ,ജോസ്,ഡിസൈൻ -ആർക്കെ,വിതരണം-എസ് എഫ് സി ആർട്ട്സ്,പി ആർ ഒ- എ എസ് ദിനേശ്,മനു ശിവൻ.













































