BREAKING NEWS

നടിയെ ആക്രമിച്ച കേസ്: ‘തനിക്കെതിരെ യാതൊരു തെളിവും ഇല്ല,സംശയാതീതമായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു‘; ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പൾസർ സുനി ഹൈക്കോടതിയിൽ

· · 1 min read
Share: Copied!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഒന്നാംപ്രതി പൾസർ സുനി. തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്ന് ആരോപിച്ചാണ് സുനി കോടതിയെ സമീപിച്ചിരിക്കുന്നത്.ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നും സംശയാതീതമായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സുനി ആരോപിക്കുന്നു.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കണ്ടെടുത്തത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ്. തന്നെ ഈ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും സുനി സമർപ്പിച്ച ഹർജിയിൽ പറയുന്നു.

ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ അപാകതകൾ ഉണ്ട്. സംശയാതീതമായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും, അതിനാൽ ശിക്ഷാവിധി റദ്ദാക്കണമെന്നുമാണ് സുനിയുടെ ആവശ്യം.

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷയായി വിധിച്ചിരിക്കുന്നത്. ഈ ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ടാണ് സുനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സൗദിയിൽ സ്വദേശിവൽക്കരണം പ്രായോ​ഗിക തലത്തിലേയ്ക്ക്: ജനറൽ മാനേജർ ഉൾപ്പെടെ നാല് തസ്തികകളിൽ ഇനി വിദേശികളെ പരി​ഗണിക്കില്ല; സൗദി പൗരന്മാർക്ക് ഉയർന്ന തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ നീക്കം

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026