പാലാ: ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുൻപ് ജനറൽ ആശുപത്രിയിലെ ആർഎംഒ ആയിരുന്ന ഡോ. രാഘവൻ (70) ആണ് അറസ്റ്റിലായത്. ചികിത്സയ്ക്കായി ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ 23 കാരിയായ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു.
പെൺകുട്ടിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.