BREAKING NEWS

ഇന്ത്യൻ നയ തന്ത്രജ്ഞർക്കുള്ള പണി ‘പാലും, വെള്ള’ത്തിൽ കൊടുത്ത് പാക്കിസ്ഥാൻ, പത്രവിതരണവും ​ഗ്യാസും നിർത്തലാക്കി!!, അവശ്യ സാധനങ്ങൾ കൊടുക്കരുതെന്ന് പ്രാദേശിക കച്ചവടക്കാർക്കു നിർദേശം, പാക് പീഡനം ആരംഭിച്ചത് ഓപ്പറേഷൻ സിന്ദൂറിനു ശേഷം, മറുപണി കൊടുത്ത് ഇന്ത്യയും

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: ‘ഓപ്പറേഷൻ സിന്ദൂരി’നുശേഷം ഇസ്‌ലാമാബാദിലെ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരായ പീഡനം പാക്കിസ്ഥാൻ കൂടുതൽ ശക്തമാക്കിയതായി റിപ്പോർട്ട്. ഇന്ത്യൻ ഹൈക്കമ്മിഷനിലേക്കും ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്കും പത്ര വിതരണം പൂർണമായും നിർത്തിവച്ചു.

കൂടാതെ പാചക വാതകം, വെള്ളം തുടങ്ങി അവശ്യ സാധനങ്ങൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നത് നിർത്താൻ പാക്കിസ്ഥാൻ അധികൃതർ അടുത്തിടെ പ്രാദേശിക കച്ചവടക്കാർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതിനിടെ ഇന്ത്യയും സമാന രീതിയിൽ തിരിച്ചടിച്ചു തുടങ്ങി. ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ നയതന്ത്രജ്ഞർക്കുള്ള പത്ര വിതരണം ഇന്ത്യയും നിർത്തിവച്ചു.

അതേസമയം ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ മേൽ പാക്കിസ്ഥാൻ അധികാരികൾ ആക്രമണാത്മക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ നയതന്ത്ര വസതികളിലും ഓഫിസുകളിലും പാക്ക് ഉദ്യോഗസ്ഥർ അനധികൃതമായി കടന്നുകയറുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെ വ്യക്തമായ ലംഘനമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

‘അസിം മുനീർ കോട്ടിട്ട ബിൻ ലാദൻ’!! പാക്കിസ്ഥാൻ പെരുമാറുന്നതു ഒരു തെമ്മാടി രാഷ്ട്രം പോലെ, യുഎസിന്റെ പ്രധാന സഖ്യകക്ഷി പ​ദവിയിൽ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കണം, തീവ്രവാദത്തിന്റെ പ്രധാന സ്പോൺസറായി പ്രഖ്യാപിക്കണം- മൈക്കൽ റൂബിൻ

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026