കണ്ണൂർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തേക്കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി. അതിനെ കുറിച്ച് എനിക്ക് അറിയില്ല, ഞാൻ ഇതുവരെ തിരഞ്ഞെടുപ്പ്ഫലം പരിശോധിച്ചിട്ടില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
മൂന്നു ദിവസം കേരളത്തിൽ തങ്ങുന്ന പ്രിയങ്ക വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്ത്തല നേതാക്കൻമാരുടെ കൺവെൻഷനുകളിൽ പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം പ്രിയങ്ക സന്ദർശനം നടത്തും.
അതേസമയം ഇത്തവണയും ഡൽഹിയിൽ കോൺഗ്രസിന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. 46 സീറ്റുമായി കേവല ഭൂരിപക്ഷം നേടിയ ബിജെപി അധികാം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. 24 സീറ്റുമായി എഎപിയാണ് രണ്ടാമത്.
കണ്ണടയും മീശയും എല്ലാം കെജ്രിവാളിനെപ്പോലെ തന്നെ; ഡല്‍ഹിയുടെ ശ്രദ്ധ പിടിച്ചുപറ്റി ‘മിനി കെജ്രിവാള്‍’
#WATCH | Kannur, Kerala | Speaking on Delhi election results, Congress MP Priyanka Gandhi Vadra says, “I don’t know, I haven’t checked the results yet.” pic.twitter.com/L3CujdaraO
— ANI (@ANI) February 8, 2025