LATEST UPDATES

ഇന്ദ്രപ്രസ്ഥത്തിൽ വീണ്ടും ‘താമര’ വിരിയുന്നു… ‘ചൂലി’ന്റെ കെട്ടഴിഞ്ഞു… ‘കൈ’ കുത്താൻ പോലും അനുവദിക്കാതെ ജനങ്ങൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണം ഉറപ്പിച്ച് ബിജെപി. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ കുതിപ്പ്. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. അതേസമയം കോൺഗ്രസിന് ഒരു സീറ്റിലും ലീഡ് പിടിക്കാനായില്ല. തുടക്കത്തിൽ ഒരു സീറ്റെങ്കിലും നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ആ​കെ 70 സീ​റ്റി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ൽ 45 സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും 25 സീ​റ്റു​ക​ളി​ൽ എ​എപിയുമാണ് ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണൽ തുടങ്ങി മണിക്കൂർ പിന്നിടുമ്പോൾ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും പിന്നിലാണ്. തുടക്കത്തിൽ ഇ​ട​യ്ക്ക് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​ൻ എ​എ​പി​ക്ക് ക​ഴി​ഞ്ഞെ​ങ്കി​ലും അ​തി​വേ​ഗം ബി​ജെ​പി ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു.

അതേസമയം അ​ഴി​മ​തി വി​രു​ദ്ധ പോ​രാ​ളി​യെ​ന്ന കേ​ജ​രി​വാ​ളി​ൻറെ പ്ര​തി​ച്ഛാ​യ തകർത്തുകൊണ്ടാണ് ഡ​ൽ​ഹി​യി​ൽ ബി​ജെ​പി​യു​ടെ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ്. എന്നാൽ മു​ൻ മ​ന്ത്രി​ മ​നീ​ഷ് സി​സോ​ദി​ തുടക്കത്തിൽ പിന്നിലേക്ക് പോയെങ്കിലും പിന്നീട് തിരിച്ചുകയറി. ബാ​ദ്‌ലിയി​ൽ മാ​ത്ര​മാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ലെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ന് ലീ​ഡു​ണ്ടാ​യി​രു​ന്ന​ത്. ഡ​ൽ​ഹി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ദേ​വേ​ന്ദ​ർ യാ​ദ​വാ​യി​രു​ന്നു ബാ​​ദ്‌ലി​യി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടി​യ​ത്. എ​ന്നാ​ൽ വോ​ട്ടെ​ണ്ണ​ലി​ൻറെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ബി​ജെ​പി​യു​ടെ ആ​ഹി​ർ ദീ​പ​ക് ചൗ​ധ​രി ലീ​ഡ് നേ​ടു​ക​യാ​യി​രു​ന്നു.

എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

കണ്ണടയും മീശയും എല്ലാം കെജ്രിവാളിനെപ്പോലെ തന്നെ; ഡല്‍ഹിയുടെ ശ്രദ്ധ പിടിച്ചുപറ്റി ‘മിനി കെജ്രിവാള്‍’

19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 10,000 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ത്രിതല സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും 2 കമ്പനി അർധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്. രണ്ട് മെറ്റൽ ഫ്രെയിം ഡിറ്റക്ടറുകൾ, ഹാൻഡ്-ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ, എക്സ്-റേ മെഷീനുകൾ എന്നിവയും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കും.

ഡൽഹിയിൽ ബിജെപി കുതിക്കുന്നു..!! ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി…!!

ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 1.56 കോടി വോട്ടർമാർ, 13,766 പോളിങ് സ്റ്റേഷനുകളിലായി 699 സ്ഥാനാർഥികൾക്കാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026