BREAKING NEWS

കായികക്ഷമത പരീക്ഷയിൽ തോറ്റയാൾക്കും പങ്കെടുക്കാത്തയാൾക്കും കേരളാ പോലീസിൽ നിയമനം; ശരീരസൗന്ദര്യ മത്സര വിജയികൾ എസ്ഐ ആയി

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ അസാധാരണ നിയമനം ചർച്ചയാകുന്നു. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം നൽകിയ രീതിയാണ് പ്രധാന വിഷയം. പോലീസിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. അതേസമയം, ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല. തോറ്റവര്‍ക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിൻ എഡിജിപി നിരസിച്ചിരുന്നു. ഇതിനിടെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കിയത്.

കെഇപിഎയിൽ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്ഐ ആയി നിയമനം നൽകാനാണ് ഡിജിപിയുടെ ഉത്തരവ്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി യുടെ ശുപാര്‍ശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തിൽ നിയമനം നൽകാമെന്നും ബോഡി ബിൽഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നുമാണ് എഡിജിപി എസ് ശ്രീജിത്ത് വിശദീകരിക്കുന്നത്. മുൻകാലത്ത് കായിക നിയമനത്തിൽ ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി വിശദീകരിച്ചു. അതേസമയം, നിയമിച്ച രണ്ടുപേരും സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണെന്നത് വിവാദമായിരിക്കുകയുമാണ്.

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ!! സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയുള്ള ദേശീയപാത നിർമാണ ഉദ്ഘാടനച്ചടങ്ങിൽ വകുപ്പ് മന്ത്രിക്ക് ക്ഷണമില്ല, ചടങ്ങ് ബഹിഷ്കരിച്ച് സർക്കാർ

BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026