ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആര് ഭരിക്കും, ആം ആദ്മി പാര്‍ട്ടിയോ, ബിജെപിയോ. ഫെബ്രുവരി എട്ടിന് ഫലപ്രഖ്യാപനം പുറപ്പെടുവിക്കുമെങ്കിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയുടെ കൂടെയാണ്. ഡല്‍ഹിയില്‍ എഎപിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചു. ഭൂരിപക്ഷം എക്സിറ്റുപോള്‍ ഫലങ്ങളും ആം ആദ്മിയുടെ ഭരണത്തുടര്‍ച്ച സ്വപ്നം മാത്രമാകുമെന്നും ബിജെപി അധികാരത്തിലെത്തുമെന്നും പ്രവചിച്ചു. വീ പ്രീസൈഡ് അഭിപ്രായ സര്‍വേ മാത്രമാണ് ആം അദ്മി ഡല്‍ഹിയില്‍ അധികാരത്തില്‍ തുടരുമെന്ന് പറയുന്നത്. കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ വരെ നേടുമെന്ന് ചാണക്യ അഭിപ്രായ സര്‍വേയും മറ്റെല്ലാം സര്‍വേകളിലും രണ്ടുവരെ സീറ്റുകളുമാണ് പറയുന്നത്.
∙ ടൈംസ് നൗ
എഎപി – 27 –34
ബിജെപി – 37 – 43
കോൺഗ്രസ് – 0 – 2
∙ പീപ്പിൾസ് പൾസ്
എഎപി – 10–19
ബിജെപി – 51–60
കോൺഗ്രസ് – 0
∙ മാട്രിക്സ്
എഎപി – 32 – 37
ബിജെപി – 35 – 40
കോൺഗ്രസ് – 1
∙ ജെവിസി
എഎപി – 22 – 31
ബിജെപി – 39 – 45
കോൺഗ്രസ് – 0
∙ സി മാർക്ക്
എഎപി – 21 – 31
ബിജെപി – 39 –49
കോൺഗ്രസ് – 0 – 1
വൈകീട്ട് അഞ്ച് മണിവരെയുള്ള വോട്ടിങ് കണക്കുകള്‍ അനുസരിച്ച്, 58 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മു, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, എഎപി നേതാവ് മനീഷ് സിസോദിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണ് ഡൽഹി വേദിയാകുന്നത്. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്. 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.