കാഞ്ചിയാർ (ഇടുക്കി): വെള്ളിലാങ്കണ്ടത്ത് തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പ്രസംഗിച്ചുകൊണ്ടിരുന്ന യുഡിഎഫ് പ്രവർത്തകനെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച കേസിൽ സിപിഐ സംസ്ഥാന കൗൺസിലംഗം വി.ആർ. ശശിയെ ഒന്നാംപ്രതിയാക്കി കട്ടപ്പന പോലീസ് കേസെടുത്തു.
പള്ളിക്കവല മാമ്പറ ജോർജ് ജോസഫിനെ ശശിയും കണ്ടാലറിയാവുന്ന ഒൻപത് എൽഡിഎഫ് പ്രവർത്തകരും ചേർന്ന് അസഭ്യംപറഞ്ഞ് റോഡിലേക്കു തള്ളി വീഴ്ത്തുകയായിരുന്നു. പിന്നീട് വീണുകിടന്നിടത്തുനിന്ന് ജോർജ് ജോസഫിനെ വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തതായാണ് കേസ്.



















































