പത്തനംതിട്ട: ഇലന്തൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് വീടിൻറെ ഭിത്തിയിൽ ഇടിച്ച് വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇടപ്പരിയാരം സ്വദേശിയായ 14 വയസുകാരൻ ഭവന്ത് ആണ് മരിച്ചത്. സൈക്കിളിൽ വരുന്നതിനിടെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
അപകടം നടന്നയുടൻ അബോധാവസ്ഥയിലായ ഭവന്തിനെ സമീപവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഭവന്ത്. സംസ്കാരം നാളെ ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് നടക്കും.


















































