BREAKING NEWS

എനിക്കെന്ത് സംഭവിക്കും? ഒന്നും പറ്റില്ല, എവിടെ വേണമെങ്കിലും പരാതി കൊടുക്ക്, എനിക്കൊന്നും സംഭവിക്കില്ല…വീട്ടിൽ അതിക്രമിച്ചുകയറി കത്തികാട്ടി യുവതിയെ ബലാത്സം​ഗം ചെയ്തു, ദൃശ്യങ്ങൾ ഫോണിൽ പകർത്തി, പിന്നാലെ വീഡിയോ കാണിച്ച് നിരന്തരം ഭീഷണി… ബിജെപി കൗൺസിലറുടെ ഭർത്താവിനെതിരെ പരാതി

· · 1 min read
Share: Copied!

ഭോപാൽ: വീട്ടിൽ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സ്ത്രീയെ ബിജെപി കൗൺസിലറുടെ ഭർത്താവ് പിന്തുടർന്ന് വീണ്ടും ഭീഷണിപ്പെടുത്തുന്നെന്ന് പരാതി. മധ്യപ്രദേശിലെ സത്ന ജില്ലയിൽ കൗൺസിലറുടെ ഭർത്താവ് അശോക് സിങ്ങിനെതെരിയാണ് പരാതി. റാംപുർ ബാഘേലൻ നഗർ പരിഷദിലെ ബിജെപി കൗൺസിലറാണ് ഇയാളുടെ ഭാര്യ

ആറുമാസം മുൻപാണ് വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം അശോക് സിങ് യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗത്തിനിരയാക്കി. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തു. പീഡനത്തിന്റെ വിവരം പുറത്തുപറഞ്ഞാൽ സ്ത്രീയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണിയിൽ ഭയന്ന യുവതി, ഇതോടെ പരാതിപ്പെടാൻ തയ്യാറായില്ല. എന്നാൽ ഡിസംബർ 20ന് ഇയാൾ വീണ്ടും വന്നെന്നും ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വീണ്ടും ഉപദ്രവിച്ചു. ലൈംഗിക ബന്ധം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം യുവതി ജോലി ചെയ്യുന്ന കടയിലെത്താനും അധിക്ഷേപിക്കാനും തുടങ്ങിയതോടെ യുവതി ഇയാളുമായുള്ള സംഭാഷണം ഫോണിൽ റെക്കോഡ് ചെയ്യുകയും ഇത് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുമെന്ന് അശോകിനോട് പറയുകയും ചെയ്തു. എന്നാൽ അങ്ങനെ ചെയ്താലും തനിക്കൊന്നും സംഭവിക്കില്ല എന്നായിരുന്നു ഇയാളുടെ മറുപടി.

‘എനിക്കെന്ത് സംഭവിക്കും? ഒന്നും പറ്റില്ല. എവിടെ വേണമെങ്കിലും പരാതി കൊടുക്ക്. എനിക്കൊന്നും സംഭവിക്കില്ല’–അശോക് വിഡിയോയിൽ പറയുന്നു. വീഡിയോയിൽ ഇരയായ യുവതി കരയുന്നതും കേൾക്കാം. സംഭവത്തിൽ അശോകിനെതിരെ തെളിവു സഹിതം യുവതി സത്‌ന പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ക്രിമിനൽ പശ്ചാതത്തലമുള്ള അശോകിനെ നേരത്തെ ജില്ലയിൽനിന്ന് നാടുകടത്തിയിട്ടുള്ളതാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം, അഞ്ചു ദിവസം മുൻപ് ഇയാൾക്കെതിരെ പരാതി നൽകിയിട്ടും പോലീസ് വേണ്ട നടപടിയെടുത്തിട്ടില്ലെന്നും യുവതി പറഞ്ഞു.

‘എനിക്കൊരു അപേക്ഷയുണ്ട്, കൗൺസിലറായി പക്ഷേ ഇരിക്കാൻ സ്ഥലമില്ല, ആ ഓഫിസ് ഒന്ന് മാറിത്തരാൻ പറ്റുമോ? എനിക്ക് 5 വർഷത്തേക്ക് ജോലി ചെയ്യേണ്ടതല്ലേ, ആ കെട്ടിടം കിട്ടിയാൽ നന്നായിരുന്നു’വെന്ന് പറഞ്ഞു!! ‘ബുദ്ധിമുട്ടായിരിക്കും തെരഞ്ഞെടുപ്പ് കഴിയും വരെ കെട്ടിടം വേണം, ഒഴിപ്പിക്കാൻ പറ്റുമെങ്കിൽ ഒഴിപ്പിച്ചോ’യെന്ന് എംഎൽഎയുടെ മറുപടി, സത്യമറിയാൻ എംഎൽഎയുടെ ഫോൺ റെക്കോർഡ് നോക്കിയാൽ മതി- ആർ ശ്രീലേഖ

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026