ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. ആണവശക്തികളായ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥയില്‍ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും പാകിസ്താനും പരസ്പരം വേര്‍പെടുത്താന്‍ പറ്റാത്ത അയല്‍രാജ്യങ്ങളാണ്, അവര്‍ ചൈനയുടേയും അല്‍ക്കാരാണ്. നിലവിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
സമാധാനത്തിനും സ്ഥിരതയ്ക്കും മുന്‍തൂക്കം നല്‍കണമെന്നും നിലവിലെ സ്ഥിതി വഷളാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. പാകിസ്താന്റെ അടുത്ത സഖ്യകക്ഷിയാണ് ചൈന. ഇന്ത്യയുമായും പാകിസ്താനുമായും ചൈന അതിര്‍ത്തി പങ്കിടുന്നുണ്ട്.