BREAKING NEWS

പൂരം കണ്ടിട്ടുമുണ്ട്, നടത്തിയിട്ടുമുണ്ട്!!! ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന പൂരത്തിന് താൻ ബിന്ദു ടീച്ചറുണ്ടോ എന്ന് നോക്കുകയായിരുന്നോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആർ ബിന്ദു

· · 1 min read
Share: Copied!

തൃശുര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പൂര നഗരിയിലും സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു മന്ത്രി ആര്‍ ബിന്ദു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ചവര്‍ക്കാണ് മന്ത്രി സ്വന്തം പേജില്‍ മറുപടി നല്‍കിയിരിക്കുന്നത്.

കേരള വര്‍മയില്‍ അധ്യാപിക ആയിരുന്ന കാലത്ത് പോലും ആര്‍ ബിന്ദു പൂരം കാണാന്‍ വന്നിട്ടുണ്ടോ എന്നാണ് മന്ത്രിയുടെ പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട കമന്റുകളില്‍ ഒന്ന്. ഇതിന് രൂക്ഷമായ ഭാഷയിലാണ് മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

എടോ, ഞാന്‍ പൂരം കാണുക മാത്രമല്ല, അഞ്ചുകൊല്ലം തൃശൂര്‍ മേയറായി പൂരം നടത്താന്‍ നേതൃത്വം കൊടുത്തിട്ടുമുണ്ടെന്നുമാണ് മറുപടിയുടെ ഉള്ളടക്കം. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന പൂരത്തിന് താന്‍ ബിന്ദു ടീച്ചറുണ്ടോ എന്ന് നോക്കുകയായിരുന്നോ എന്ന മറു ചോദ്യവും മന്ത്രി ഉന്നയിക്കുന്നു.

BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026