പാലക്കാട്: ചെർപുളശേരി എസ്എച്ച്ഒയെ പോലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസിനെ (52) ആണ് വൈകിട്ടോടെ സഹപ്രവർത്തകർ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പോലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. ആറുമാസം മുൻപാണ് ബിനു തോമസ് സ്ഥലംമാറ്റം ലഭിച്ച് ചെർപുളശേരിയിൽ എത്തിയത്.
“ഞാൻ 16 വയസു മുതൽ ആർഎസ്എസിന്റെ പ്രവർത്തകനാണ്.. എന്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല, പക്ഷേ ബിജെപി- ആർഎസ്എസ് പ്രവർത്തകരെ കാണാൻ പോലും അനുവദിക്കരുത്, എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്, അതു തന്നെയാണ് ആത്മഹത്യയിലേക്ക് കൊണ്ടു ചെന്നെത്തിച്ചത്’… ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ കുറിപ്പ്