ഇടുക്കി: ഒരു പിതാവിന് അല്ലെങ്കിൽ ഒരു മുത്തശ്ശന് ഒരിക്കലും ചെയ്യാൻ സാധിക്കാത്ത അത്രയും ക്രൂരമായ കൊലപാതകം. അതായിരുന്നു ഇടുക്കിയിൽ മൂന്നു വർഷങ്ങൾക്കു മുൻപ് നടന്നത്. 2022 മാർച്ച് 20 ഞായറാഴ്ചയാണ് ചീനിക്കുഴി സ്വദേശി ഹമീദ് മകനെയും കുടുബത്തെയും സ്വത്ത് തർക്കത്തിൻ്റെ പേരിൽ പെട്രോളൊളിച്ച് തീകൊളുത്തി കൊന്നത്. വിചാരണ അവസാന ഘട്ടത്തിലെത്തിയ കേസിൽ പ്രതിക്ക് പരാമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെയും നാട്ടുകാരുടെയും ആവശ്യം.
2022 മാർച്ച് 20 ഞായറാഴ്ച ചീനിക്കുഴി ഉറക്കമുണർന്നത് ഒരു കുടുംബം ഒന്നാകെ വെന്തുമരിച്ച വാർത്ത അറിഞ്ഞുകൊണ്ടാണ്. സംഭവമറിഞ്ഞ് ഓടി കൂടിയ നാട്ടുകാർ കണ്ടത് അഗ്നി ഗോളങ്ങൾ വീഴുങ്ങുന്ന മുഹമ്മദ് ഫൈസലിന്റെ വീട്. വീടിന് സമീപത്തായി ഭാവ വ്യത്യാസമില്ലാതെ പകയോടെ നിൽക്കുന്ന ഫൈസലിന്റെ പിതാവ് ഹമീദ്. വീട് കത്തിയതല്ല, കത്തിച്ചതെന്ന് പെട്ടെന്ന് തന്നെ എല്ലാവർക്കും മനസ്സിലായി.
‘ഞാന്‍ അടിക്കുമായിരുന്നില്ലേ’ എന്ന് രാഹുലും , ‘രാഹുല്‍ അടിക്കുന്നുണ്ടായിരുന്നല്ലോ’ എന്ന് ഗൗതം ഗംഭീറുംകോഹ്ലിയുടെ വിക്കറ്റ് നഷ്ടത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ വൈറല്‍.
എല്ലാ കാര്യങ്ങളും കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു ക്രൂരകൃത്യം. രാത്രി മകനും കുടുംബവും ഉറങ്ങിയെന്ന് ഉറപ്പാക്കിയതിനു ശേഷം വീട്ടിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിച്ചു. കുടിവെള്ള ടാങ്ക് കാലിയാക്കി, മോട്ടോർ കണക്ഷനും പെപ്പും മുറിച്ച് മാറ്റി. മകനും ഭാര്യയ്ക്കും മക്കൾക്കും രക്ഷപ്പെടാൻ ഒരു സാഹചര്യവും ആ വീട്ടിൽ ഇല്ലെന്നു ഉറപ്പാക്കിയ ശേഷമായിരുന്നു കൊലപാതകം.
സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ട് മക്കളായിരുന്നു ഹമീദിന്. ഇഷ്ടദാനം നൽകിയ തറവാട് വീട് തിരിച്ച് നൽകണമെന്നാവശ്യവുമായാണ് ഹമീദ് നാളുകൾക്ക് ശേഷം ഇളയ മകനായ ഫൈസലിനെ തേടി എത്തിയത്. പിതാവിനെ ഒപ്പം താമസിപ്പിക്കാനായിരുന്നു മകന്റെ തീരുമാനം. എന്നാൽ പ്രശ്നങ്ങൾ അവിടെയും അവസാനിച്ചില്ല. ദിവസവും ആട്ടിറച്ചി വേണമെന്നായി ഹമീദ്. പിന്നീട് ഇതിനെ ചൊല്ലിയായി തർക്കം. ഒടുവിൽ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാൻ അയാൾ തീരുമാനിച്ചു.
തീയാളി കത്തിയപ്പോൾ ജീവന് വേണ്ടി കുട്ടികൾ നിലവിളിച്ച് കരഞ്ഞത് അയൽവാസിയായ രാഹുലിന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുകയാണ്.
ഹമീദിനെ സംഭവം ദിവസം തന്നെ അറസ്റ്റ് ചെയ്തു. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും പ്രതിക്കെതിരായിരുന്നു. ഹമീദ് കുറ്റം സമതിക്കുക കൂടി ചെയ്തതോടെ പോലീസ് വേഗത്തിൽ കുറ്റം പത്രം സമർപ്പിച്ചു. കേസിൽ ഹമീദിന് വധ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.