മുംബൈ : 2008ലെ മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി മുൻ എംപിയുമായ പ്രഗ്യ സിങ് ഠാ ക്കൂറിനെ ആദരിക്കുന്ന ചടങ്ങിന് അനുമതി നൽകി ബോംബെ ഹൈക്കോടതി. ഹിന്ദു സകൽ സമാ ജ് സംഘടിപ്പിക്കുന്ന വിരാട് ഹിന്ദു സന്ത് സമ്മേളനത്തിൽ പ്രഗ്യയ്ക്ക് ഹിന്ദു വീർ പുരസ്കാരം നൽകാനാണ് കോടതി അനുമതി നൽകിയ ത്. ജസ്റ്റിസ് രവീന്ദ്ര ഗുഹെ, അശ്വിൻ ബോബെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
സ്വാതന്ത്ര്യം ലഭിച്ച് 78 വർഷ ങ്ങൾക്കുശേഷവും ഇന്ത്യൻ ജനത എന്ത് സംസാരിക്കണമെന്നും എന്ത് ചെയ്യരുതെന്നും മനസിലാക്കാൻ ആവശ്യത്തിന് ജ്ഞാനികളും വിദ്യാഭ്യാസമുള്ള വരുമാണ ന്ന് കോടതി വിധിന്യായ ത്തിൽ ചൂണ്ടി ക്കാട്ടി. ജീവി ക്കുക-ജീവി ക്കാൻ അനുവ ദിക്കുക എന്ന തത്ത്വവും ബെഞ്ച് ഉദ്ധരിച്ചു. നാഗ്പൂരിൽ അടുത്തിടെ നടന്ന വർഗീയ സംഭവങ്ങൾ ചൂണ്ടി ക്കാട്ടി സംസ്ഥാന സർക്കാർ പരി പാടിക്ക് അനുമതി നൽകിയിരു ന്നില്ല. പരിപാടിയിൽ പങ്കെടുക്കുന്ന പ്രഭാഷകർ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്താൻ സാധ്യ തയുണ്ടെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. കൂടാതെ ഈദ് ആഘോഷ വേളയിൽ സംഘടി പ്പിക്കുന്ന പരിപാടി ക്രമസമാധാന
പ്രശ്നങ്ങൾ ഉയർത്തുമെന്നും സർ ക്കാർ അഭിഭാഷകൻ ബോധിപ്പി ച്ചു. ഇതേതുടർന്നാണ് സകൽ ഹി ന്ദു സമാജ് ഹൈക്കോടതിയെ സമീപിച്ചത്. നാസിക് ജില്ലയിൽ സംഘടിപ്പിക്കുന്ന പരിപാടിയുമായി സംഘാടകർക്ക് മുന്നോട്ട് പോകാമെന്ന് കോടതി പറഞ്ഞു.
2008 സെപ്റ്റംബറിലാണ് പ്രഗ്യ സിങ് ഠാക്കുറിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ മലേഗാവ് മുസ്ലിം പള്ളിക്ക് സമീപം മോ ട്ടോർ സൈക്കിൾ ബോംബ് സ്ഫോടനം അരങ്ങേറിയത്. സംഭവത്തിൽ ആറുപേർ കൊ ല്ലപ്പെടുകയും 100ലേറെ പേർക്ക് പരിക്കേൽക്കുയും ചെയ്തിരുന്നു.